സഞ്ജുവിന്റെ ഗതി ഹൂഡക്കും!! രണ്ടാം ടി :20യിൽ നിന്നും ഒഴിവാക്കി

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ടി :20 മത്സരത്തിൽ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ സംഘം കളിക്കാൻ എത്തിയത്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, റിഷാബ് പന്ത്, ജസ്‌പ്രീത് ബുംറ, ജഡേജ എന്നിവർ പ്ലേയിംങ് ഇലവനിലേക്ക് സ്ഥാനം നേടിയപ്പോൾ മികച്ച ഫോമിലുള്ള യുവ താരങ്ങൾക്ക്‌ ടീമിലെ സ്ഥാനം നഷ്ടമായി.

മികച്ച ഫോമിൽ സെഞ്ച്വറി അടക്കം നേടി ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ അടക്കം സ്വന്തമാക്കിയ ദീപക് ഹൂഡയാണ് വിരാട് കോഹ്ലി അടക്കം താരങ്ങൾ ടീമിലേക്ക് എത്തിയപ്പോൾ അവസരം നഷ്ടമായി സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നത്.അയർലാൻഡ് എതിരായ രണ്ടാമത്തെ ടി :20യിൽ സെഞ്ച്വറി നേടിയ ദീപക് ഹൂഡ ഇംഗ്ലണ്ട് എതിരായ ഒന്നാമത്തെ ടി :20യിൽ 33 റൺസ്‌ നേടി.

ഇഷാൻ കിഷൻ പകരം റിഷാബ് പന്ത് ടീമിലേക്ക് എത്തിയപ്പോൾ വിരാട് കോഹ്ലി ദീപക് ഹൂഡ സ്ഥാനം സ്വന്തമാക്കി. കൂടാതെ ജഡേജ, ബുമ്ര എന്നിവർ ആർഷദീപ്, ശ്രേയസ് അയ്യർ എന്നിവർക്ക് പകരം ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് എത്തി. നേരത്തെ അയർലാൻഡ് എതിരായ കളിയിൽ ദീപക് ഹൂഡക്ക്‌ ഒപ്പം റെക്കോർഡ് പാർട്ണർഷിപ്പ് സൃഷ്ടിച്ച സഞ്ജുവിനെയും ഒന്നാമത്തെ ടി :20യിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ഒഴിവാക്കിയിരുന്നു.