ക്രീസിൽ കേറെടാ എന്താ ഔട്ട്‌ ആക്കണമോ 😳😳😳രസകരമായ പ്രവർത്തിയുമായി ദീപക് ചഹാർ

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ടി :20യിൽ മികച്ച ബാറ്റിംഗ് തുടക്കവുമായി സൗത്താഫ്രിക്കൻ സംഘം. ആദ്യം ബാറ്റിംഗ് ആരംഭിച്ച സൗത്താഫ്രിക്കക്കായി ബാറ്റ്‌സ്മാന്മാർ കാഴ്ചവെച്ചത് അത്ഭുത പ്രകടനം. റൺസ് ഒഴുകുന്ന പിച്ചിൽ ഇന്ത്യൻ ബൗളർമാർ കുഴയുന്നതാണ് കാണാൻ കഴിഞ്ഞത്.20 ഓവറിൽ 227 റൺസാണ് സൗത്താഫ്രിക്ക അടിച്ചെടുത്തത്.

എന്നാൽ മത്സരത്തിലെ തന്നെ വളരെ ഏറെ സർപ്രൈസ് ആയിട്ടുള്ള ഒരു സംഭവം കാണിക്കളെ ഉൾപ്പെടെ ഞെട്ടിച്ചു. സൗത്താഫ്രിക്കൻ ഇന്നിങ്സിലെ പതിനാറാം ഓവറിലാണ് പേസർ ദീപക് ചഹാർ വളരെ രസകരമായ ഒരു പ്രവർത്തി കാണിച്ചത്. അടുത്തിടെ ക്രിക്കറ്റിൽ വളരെ ഏറെ ചർച്ചാവിഷമായ മങ്കാദിങ് റൺ ഔട്ട്‌ ഉള്ള ഒരു സുവർണ്ണ അവസരമാണ് ദീപക് ചഹാർ വേണ്ടെന്ന് വെച്ചത്.

പതിനാറാം ഓവർ എറിയാൻ ദീപക് ചഹാർ ഓടി എത്തി എങ്കിലും ഫസ്റ്റ് ബോൾ സമയം നോൺ സ്ട്രൈക്ക് എൻഡിലെ ബാറ്റ്‌സ്മാനായ സ്റ്റബ്സ് ക്രീസിനും വെളിയിലായിരുന്നു. ഒരുവേള ബൌളിംഗ് ആക്ഷൻ സമയം അൽപ്പം നിന്ന ദീപക് ചഹാർ സൗത്താഫ്രിക്കൻ താരത്തെ റൺ ഔട്ട്‌ ആക്കും എന്നൊക്കെ തോന്നിപ്പിച്ചു എങ്കിലും ബോൾ സ്റ്റമ്പ്സിലേക്ക് വെക്കാതെ ദീപക് ചഹാർ ചിരിച്ചു മടങ്ങി. ഒരുവേള ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ചിരി ഒതുക്കാൻ കഴിഞ്ഞില്ല

സൗത്താഫ്രിക്കൻ ടീം :Bavuma(c), Quinton de Kock(w), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Dwaine Pretorius, Keshav Maharaj, Kagiso Rabada, Lungi Ngidi

ഇന്ത്യൻ ടീം :Rohit Sharma(c), Rishabh Pant(w), Shreyas Iyer, Dinesh Karthik, Suryakumar Yadav,, Axar Patel, Ravichandran Ashwin, Harshal Patel, Deepak Chahar, Umesh Yadav, Mohammed Siraj