ഞാൻ ഒന്ന് തൊട്ടോട്ടെ; ഇന്ത്യൻ താരത്തോട് അഭ്യർത്ഥിച്ച് സിംബാബ്‌വെ താരത്തിന്റെ ഭാര്യ

സിംബാബ്‌വെ ഏകദിന പരമ്പരക്കിടെ നടന്ന രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഹരാരേ സ്പോർട്സ് ക്ലബ്ബ് മൈതാനത്ത് വച്ച് നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ താരങ്ങൾക്കും ആതിഥേയ കാണികളുടെ ഒരുപാട് സപ്പോർട്ട് ലഭിക്കുന്നത് കാണാൻ സാധിച്ചു.

ഇതിൽ ഏറ്റവും കൂടുതൽ സമയം കാണികളോടൊത്ത് ചിലവിട്ട ഇന്ത്യൻ താരം പേസർ ദീപക് ചഹർ ആയിരുന്നു. ആദ്യ മത്സരത്തിൽ മികച്ച ബോളിങ് പ്രകടനത്തോടെ പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ചാഹര്‍ തന്നെ. 7 ഓവറിൽ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് 3 സിംബാബ്‌വെ വിക്കറ്റുകൾ അദ്ദേഹം വീഴ്‌ത്തിയിരുന്നു. ഒരുപാട് നാളായി പരിക്ക്‌മൂലം ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല, എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മടങ്ങിവരവിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരശേഷം ഒരുപാട്‌ കാണികൾ ദീപക് ചഹറിനെ ഒന്നടുത്ത് കാണാനും കൂടെനിന്ന് ചിത്രമെടുക്കാനും മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അതിനിടെയാണ് ഒരു സിംബാബ്‌വെ താരത്തിന്റെ ഭാര്യ ചഹറിന്റെ കൂടെ സെൽഫീ എടുക്കാനുള്ള ആഗ്രഹവുമായി സമീപിച്ചത്. അദ്ദേഹത്തെ കാണാൻ വളരെ ഓമനത്തം തുളുമ്പുന്ന മുഖമാണെന്നും ഞാൻ ഒന്ന് തോട്ടോട്ടെയെന്നും ചോദിച്ചുകൊണ്ട് എത്തുകയായിരുന്നു അവർ. ചഹർ അനുവാദം നൽകിയതോടെ താരത്തിന്റെ തോളിൽ കയ്യിട്ടു ഒരു സെൽഫീ എടുത്താണ് അവർ മടങ്ങിയത്.

ഇന്ത്യൻ ടീമിന്റെ സിംബാബ്‌വെ പര്യടനം റിപ്പോർട്ട് ചെയ്യാൻ എത്തിയ ജേർണലിസ്റ്റ് വിമൽ കുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ ആണ് തരംഗമായത്. രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ടീമിൽ ഒരു മാറ്റം വരുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ദീപക് ചഹറിന് പകരം ശർദൂൽ താക്കൂർ ഇറങ്ങി. ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല. താരത്തിന് ചെറിയ തോതിൽ പരിക്കുണ്ടോയെന്ന് സംശയിക്കാം.

Rate this post