ചെന്നൈക്ക് ഹാപ്പി ബംബർ 😱😱സ്റ്റാർ പേസർ റീഎൻട്രി ഉടൻ

ചെന്നൈ സൂപ്പർ കിംഗ്‌സിനും ആരാധകർക്കും ഒരു സന്തോഷവാർത്ത, ഐപിഎൽ 2022 മെഗാ ലേലത്തിൽ സിഎസ്കെ സ്വന്തമാക്കിയ ഏറ്റവും മൂല്ല്യമേറിയ താരമായ ദീപക് ചാഹർ പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായി. യുവ ഫാസ്റ്റ് ബൗളർ മാർച്ച് 26 (ശനി) നെറ്റ് പ്രാക്ടീസ് പുനരാരംഭിച്ചു. ഇത് ഉടൻ തന്നെ താരം മഞ്ഞപ്പടയിലേക്ക് മടങ്ങിവരുമെന്നതിന്റെ സൂചനകൾ നൽകുന്നു.

ഇന്ത്യയ്ക്കായി കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടർന്ന് എട്ട് ആഴ്ച നീണ്ട പുനരധിവാസത്തിന്റെ ഭാഗമായി ചാഹർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) തുടരുകയാണ്.ഇൻസ്റ്റാഗ്രാമിലെ cskfansofficial എന്ന അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്‌ത ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വലംകൈയ്യൻ ബാറ്റർ കൂടിയായ ചാഹർ ഒരു ക്ലീൻ ഷോട്ട് അടിക്കുന്നത് കാണാം. ‘ആരാണ് ഊഹിക്കുക?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വലംകൈയ്യൻ-പേസർ പൂർണ്ണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെങ്കിലും, പരിക്കിൽ പുരോഗതിയുണ്ടെന്ന വാർത്ത സിഎസ്കെയെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്.

ഐപിഎൽ 2022 മെഗാ ലേലത്തിൽ രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ചാഹറിനെ 14 കോടി രൂപയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവരും ലേലത്തിൽ ഇന്ത്യൻ പേസർക്കായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് എഡിഷനുകളായി മഞ്ഞപ്പടയ്ക്കായി ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് രാജസ്ഥാൻ ക്രിക്കറ്റർ കാഴ്ച്ചവെക്കുന്നത്.

ഐപിഎല്ലിൽ 63 മത്സരങ്ങൾ കളിച്ചിട്ടുള്ള ദീപക് ചാഹർ, 7.8 എന്ന ഇക്കോണമിയിൽ 59 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 138.6 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ വലംകൈയ്യൻ ബാറ്റർ ബാറ്റ് ചെയ്തിട്ടുമുണ്ട്. മാർച്ച് 26 ന് സിഎസ്കെ അവരുടെ ഐപിഎൽ 2022 കാമ്പെയ്ന്റെ തുടക്കത്തിൽ തന്നെ കെകെആറിനെതിരെ പരാജയം രുചിച്ചപ്പോൾ, ചാഹറിന്റെ തിരിച്ചുവരവിന്റെ പ്രസക്തി സിഎസ്കെ കൂടുതൽ തിരിച്ചറിഞ്ഞതാണ്.