ചെന്നൈക്ക് ഇരുട്ടടി 😱😱സൂപ്പർ താരം എത്തില്ല :ആശങ്കയിൽ ചെന്നൈ ടീം

തുടർ തോൽവികൾക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ 2022 സീസണിൽ വീണ്ടും തിരിച്ചടി. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻ‌സി‌എ) പുനരധിവാസത്തിലായിരുന്ന സിഎസ്കെയുടെ സ്റ്റാർ പേസർ ദീപക് ചാഹറിന് വീണ്ടും പരിക്കേറ്റു. നേരത്തെ പരിക്കേറ്റ ചാഹർ, പരിക്ക് പേതമായി സീസണിന്റെ മധ്യത്തിൽ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

ബെംഗളൂരുവിലെ എൻ‌സി‌എയിൽ വെച്ച് താരത്തിന് നടുവിന് പരിക്കേറ്റതിനാൽ ഐ‌പി‌എൽ 2022 ൽ നിന്ന് ചാഹർ പുറത്തായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.ഈ വർഷം ആദ്യം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്കിടെയായിരുന്നു ചാഹറിന് പരിക്കേറ്റത്. തുടർന്ന്, ചാഹർ സുഖം പ്രാപിച്ചു എന്നും, ബെംഗളൂരുവിലെ എൻ‌സി‌എയിൽ പരിശീലനം ആരംഭിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ, ചാഹറിന്റെ പരിക്ക് സംബന്ധിച്ച് ഫ്രാഞ്ചൈസി ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ലാത്ത പക്ഷം, കുറച്ച് ആഴ്ച്ചകൾക്ക് ശേഷം എപ്പോഴെങ്കിലും ചാഹർ സിഎസ്കെ ടീമിനൊപ്പം ചേരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

കളിച്ച നാല് മത്സരങ്ങളിൽ നിന്ന് നാല് തോൽവികളോടെ സിഎസ്‌കെയ്ക്ക് ടൂർണമെന്റിൽ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സീസണിലെ തുടർന്നുള്ള മത്സരങ്ങളിലും ചാഹർ ലഭ്യമല്ലെങ്കിൽ ഫ്രാഞ്ചൈസിക്ക് കാര്യങ്ങൾ കൂടുതൽ വഷളാകും എന്ന് തീർച്ചയാണ്. ഇനി ചാഹറിന് ഒരു പകരക്കാരനെ കണ്ടെത്തുമോ എന്നാണ് സിഎസ്കെ ആരാധകർ ഉറ്റുനോക്കുന്നത്.

ചൊവ്വാഴ്ച മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുന്ന രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലുള്ള ടീം ടൂർണമെന്റിലെ ആദ്യം ജയം നേടാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ പോയിന്റുകളൊന്നുമില്ലാത്ത സിഎസ്കെ പോയിന്റ് പട്ടികയിൽ പത്താമതാണ്. പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാൻ സിഎസ്കെ ഇന്ന് എന്ത് പദ്ധതിയാണ്‌ ആവുഷകരിച്ചിരിക്കുന്നത് എന്ന കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.