യമണ്ടൻ ബീമർ 😱😱അത്ഭുത സിക്സുമായി ഡീകൊക്ക് 😱😱ഞെട്ടി ക്രിക്കറ്റ്‌ ലോകം

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വ്യാഴായ്ച്ച നടന്ന മത്സരത്തിൽ 6 വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ, ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം ജയം നേടി പോയിന്റ് പട്ടികയിൽ രണ്ടാമെതെത്തിയിരിക്കുകയാണ് കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പർ ജിയന്റ്സ്. ഡൽഹി ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം, ഓപ്പണർ ക്വിന്റൺ ഡി കോക്ക് (80) ഗംഭീര ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തോടെയാണ് ലഖ്നൗ അനായാസം മറികടന്നത്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടിയുള്ള നാലാം മത്സരത്തിൽ ക്വിന്റൺ ഡി കോക്ക് തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോൾ, സീസണിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന ഡി കോക്കിന്റെ ദക്ഷിണാഫ്രിക്കൻ സഹതാരം ആൻറിച്ച് നോർട്ട്ജെയ്ക്ക് മത്സരത്തിൽ തിളങ്ങാനായില്ല. മാത്രമല്ല, ഡി കോക്കും നോർട്ട്ജെയും തമ്മിലുള്ള പോരാട്ടം മത്സരത്തിൽ ഏറെ ശ്രദ്ധേയമാവുകയും ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു.ഡൽഹി ക്യാപിറ്റൽസിന്റെ സ്റ്റാർ പേസറിനെതിരെ മനോഹരമായ ഷോട്ടുകൾ പായിച്ച ഡി കോക്ക് ആദ്യഘട്ടത്തിൽ വിജയിയായി എന്ന് തന്നെ പറയാം.

ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിൽ സ്വന്തം നാട്ടുകാരനായ നോർജെയ്‌ക്കെതിരെ 3 ഫോറും ഒരു സിക്സും ഉൾപ്പടെ 19 റൺസാണ് ഡി കോക്ക് നേടിയത്. ഓവറിലെ ആദ്യ പന്ത് തന്നെ കവറിലൂടെ ബൗണ്ടറി കണ്ടെത്തി പേസറെ സ്വാഗതം ചെയ്ത ഡി കോക്ക്, 144 കിമി വേഗതയിൽ എത്തിയ രണ്ടാമത്തെ ബോൾ ഒരു സ്‌ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടി. മൂന്നാമത്തെ ഡെലിവറി ഡി കോക്ക് മറ്റൊരു സ്‌ട്രെയിറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കണ്ടെത്തി, നോർട്ട്ജെക്കെതിരെ ഹാട്രിക് ഫോർ നേടി.

തുടർന്ന്, അതേ ഓവറിലെ അഞ്ചാം ബോളായി, നോർട്ട്ജെ എറിഞ്ഞ ഷോർട്ട് ബോൾ ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സ് പറത്തി ഡി കോക്ക് വീണ്ടും തന്റെ കഴിവ് തെളിയിച്ചു. എന്നാൽ, നോർട്ട്ജെ എറിഞ്ഞ 14-ാം ഓവറിലെ ആദ്യ പന്തിൽ നിന്ന് തന്നെ ഡി കോക്കിനോടുള്ള ദേഷ്യം പ്രകടമായിരുന്നു. നോർട്ട്ജെയുടെ കൂറ്റൻ ബീമർ ഡി കോക്കിന്റെ തലയ്ക്ക് നേരെയാണ്‌ പാഞ്ഞടുത്തത്. എന്നാൽ, ഡി കോക്കിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ തേർഡ് മാന് മുകളിലൂടെ സിക്സ് പറന്നതിന് പിന്നാലെ അമ്പയർ നോ-ബോൾ വിളിക്കുകയും ചെയ്തു.