ഔട്ട്‌ നൽകാതെ അമ്പയർ നാടകീയമായി തിരികെ നടന്ന് ഡീകൊക്ക് 😱മനോഹര കാഴ്ചയിൽ നടുങ്ങി സ്റ്റേഡിയം

ഐപിൽ പതിനഞ്ചാം സീസൺ പോയിന്റ് ടേബിൾ അത്യന്തം നാടകീയതകൾ സൃഷ്ടിക്കുകയാണ്. മിക്ക ടീമുകളും മികച്ച പോരാട്ടവുമായി മുന്നേറുമ്പോൾ ഏതൊക്ക ടീമുകൾ ടോപ് ഫോറിൽ സ്ഥാനം നേടുമെന്ന ചോദ്യം ആകാംക്ഷ ഉയർത്തുകയാണ്. ഇന്ന് പഞ്ചാബ് : ലക്ക്നൗ മത്സരവും അതിനാൽ തന്നെ വാശി നിറക്കുന്നത് തന്നെയാണ്. രണ്ട് ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.

അതേസമയം മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീമിന് നേരിടേണ്ടി വന്നത് ബാറ്റിങ് തകർച്ച. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ലോകേഷ് രാഹുൽ വിക്കെറ്റ് നഷ്ടമായ ലക്ക്നൗ ടീമിനെ സമ്മർദ്ദത്തിലാക്കി മറ്റുവാൻ പഞ്ചാബ് ബൗളിംഗ് സംഘത്തിന് സാധിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി മനോഹരമായ ലൈനും ലെങ്തും പാലിച്ചാണ് പഞ്ചാബ് ബൗൾ ചെയ്തത്.

രാഹുൽ വിക്കെറ്റ് നഷ്ടമായെങ്കിലും ലക്ക്നൗ ടീമിന് കരുത്തായി മാറിയത് ഓപ്പണർ ഡീകൊക്ക് പ്രകടനം തന്നെ. മനോഹര ഷോട്ടുകൾ അടക്കം കളിച്ചു മുന്നേറിയ താരം അർഥ സെഞ്ച്വറിക്ക് അരികെ പുറത്തായ പിന്നാലെ ടീമിന് തുടരെ വിക്കറ്റുകൾ നഷ്ടമായി.വെറും 37 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം താരം 46 റൺസിൽ പുറത്തായി. എന്നാൽ താരം വിക്കറ്റ് അൽപ്പം നാടകീയത സൃഷ്ടിച്ചു.

സന്ദീപ് ശർമ്മ ബോളിൽ വിക്കറ്റിന് പിന്നിൽ ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഓൺ ഫീൽഡ് അമ്പയർ ഒരുവേള വിക്കറ്റ് അനുവദിച്ചില്ല എങ്കിലും ബാറ്റിൽ കൊണ്ടെന്നെ ഉറപ്പിൽ ഡേകൊക്ക് ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ മടങ്ങി.