എന്തുവാടെ തീയുണ്ടായോ 😱😱കണ്ണുതള്ളി ഡീകൊക്ക്!!വീഡിയോ | Surprise Delivery

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ പ്ലേഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ പോരാട്ടം കടുപ്പിക്കുകയാണ്. നിലവിൽ ഒരൊറ്റ ടീം മാത്രം പ്ലേഓഫ് യോഗ്യതയിലേക്ക് എത്തുമ്പോൾ മറ്റുള്ള മൂന്ന് ടീമുകൾ ഏതെന്നുള്ള ആകാംക്ഷ വർധിക്കുകയാണ് ഇപ്പോൾ.ഇന്നത്തെ കളിയിൽ കൊൽക്കത്തക്ക് എതിരെ ജയം സ്വന്തമാക്കിയാൽ രാഹുൽ നായകനായ ലക്ക്നൗ ടീം പ്ലേഓഫിലേക്ക് ഇടം നേടും.

നിർണായക കളിയിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ലക്ക്നൗ ടീം അടിച്ചെടുത്തത് 20 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 210 റൺസ്‌. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ :ഡീകൊക്ക് ജോഡി അടിച്ചെടുത്തത് അപൂർവ്വ റെക്കോർഡുകൾ. തന്റെ രണ്ടാം ഐപിൽ സെഞ്ച്വറിയിലേക്ക് കുതിച്ച ഡീകൊക്ക് വെറും 70 ബോളിൽ 10 ഫോറും 10 സിക്സ് അടക്കം 140 റൺസ്‌ നേടിയപ്പോൾ വെടികെട്ട് ബാറ്റിംഗുമായി ഒപ്പം കൂടിയ ക്യാപ്റ്റൻ രാഹുൽ 51 ബോളിൽ 68 റൺസുമായി തിളങ്ങി.

ഐപിൽ ക്രിക്കറ്റിൽ കൊൽക്കത്ത ടീമിനെതിരായ എക്കാലത്തെയും റെക്കോർഡ് പാർട്ണർഷിപ്പ് സ്വന്തമാക്കിയ ഇരുവരും 20 ഓവറിൽ ഒരു വിക്കെറ്റ് നഷ്ടം കൂടാതെ ഒരു ടീം 20 ഓവർ ആദ്യമായി പൂർത്തിയാക്കുന്ന റെക്കോർഡിനും അവകാശികളായി. അതേസമയം മത്സരത്തിൽ ഒരു വിചിത്ര ബോൾ കൂടി ഡീകൊക്ക് നേരിടേണ്ടി വന്നത് ഒരുവേള ക്രിക്കറ്റ്‌ പ്രേമികളെയും കാണികളെയും ഞെട്ടിച്ചു.ലക്ക്നൗ ഇന്നിങ്സിലെ എട്ടാം ഓവറിലാണ് വരുൺ ചക്രവർത്തി ഒരു വെറൈറ്റി ബോൾ പരീക്ഷിച്ചത്.

എട്ടാം ഓവർ മൂന്നാം ബോൾ ഫ്രീ ഹിറ്റ് രൂപത്തിൽ ലഭിച്ചെങ്കിലും അത്‌ ഉപയോഗിക്കാൻ ഡീകോക്കിന് കഴിഞ്ഞില്ല. വളരെ അപ്രതീക്ഷിതമായി സ്പിൻ ബൗളർ വരുൺ ചക്രവർത്തി ഫാസ്റ്റ് ഷോർട്ട് ബോൾ എറിയുകയായിരുന്നു. വളരെ അധികം ബൗൻസ് ചെയ്ത ഈ ബോൾ ഒരുവേള ഡീക്കൊക്ക് തലക്ക് നേരെയാണ് കുതിച്ചത്. വിക്കെറ്റ് കീപ്പർ കൈകളിലേക്ക് അതിവേഗം ബൗൺസ് രൂപത്തിൽ ചെന്നുപതിച്ച ഈ ബോളിൽ ഡീകൊക്ക് പോലും ഷോക്കായി മാറിയത് കാണാൻ സാധിച്ചു.

Rate this post