അച്ഛന്റെ സെഞ്ച്വറിയിൽ തുള്ളിചാടി കുഞ്ഞുവാവ 😱😱😱ഭാര്യക്ക് മുൻപിൽ സെഞ്ച്വറി സെലിബ്രേഷനുമായി ഡീകൊക്ക്

മെയ് 18 ബുധനാഴ്ച്ച മുംബൈയിലെ ഡോ ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഐ‌പി‌എൽ 2022 ലെ 66-ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സ് താരം ക്വിന്റൺ ഡി കോക്ക് സെഞ്ച്വറി നേടി. എൽഎസ്ജി വിക്കറ്റ് കീപ്പർ-ബാറ്റർ സെഞ്ച്വറി നേടുന്ന സമയം അദ്ദേഹത്തിന്റെ കുടുംബം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഡി കോക്ക് സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ, സ്റ്റാൻഡിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബം അത് ആഘോഷമാക്കി.

ഓപ്പണർമാരായ കെ എൽ രാഹുലിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിക്കറ്റ് നഷ്ടമില്ലാതെ 210 റൺസ് നേടി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. മത്സരത്തിൽ, 2 റൺസിന് എൽഎസ്ജി കെകെആറിനെ പരാജയപ്പെടുത്തുകയും ചെയ്തു.

36 പന്തിൽ 4 ഫോറും 2 സിക്‌സും ഉൾപ്പെടെ 50 റൺസ് തികച്ച ക്വിന്റൺ ഡി കോക്ക്, 18-ാം ഓവറിലെ നാലാം പന്തിൽ ആന്ദ്രെ റസ്സലിനെ ഒരു ബൗണ്ടറി പറത്തിയാണ്‌ സെഞ്ച്വറി പൂർത്തിയാക്കിയത്. മത്സരത്തിൽ, 70 പന്തിൽ 10 ഫോറും 10 സിക്സും സഹിതം 200.00 സ്ട്രൈക്ക് റേറ്റിൽ 140 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ നേടിയത്. ഐപിഎൽ ചരിത്രത്തിൽ ഡി കോക്ക് നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ, 2016-ൽ ഡൽഹി ഡെയർഡെവിൾസ്‌ താരമായിരുന്ന ഡി കോക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി നേടിയത്.

കെകെആറിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം വിക്കറ്റ് കീപ്പർ-ബാറ്റർ ഗ്രൗണ്ടിൽ നമസ്കരിച്ച് തന്റെ സെലിബ്രേഷൻ നടത്തി. അന്നേരം, അദ്ദേഹത്തിന്റെ ഭാര്യ സാഷയും മകൾ കിയാരയും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം സ്റ്റാൻഡിലുണ്ടായിരുന്നു, അവരും ക്വിന്റൺ ഡി കോക്കിന്റെ സെഞ്ച്വറി ആഘോഷിക്കുകയായിരുന്നു.

Rate this post