മൂന്നാം ദിനം പൊളിച്ചു ഗിൽ സെഞ്ച്വറി.. അർദ്ധ സെഞ്ച്വറിയുമായി കോഹ്ലി | Day Third Of Fourth Test Match

ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കൂടുതൽ ആവേശകരമായി മാറിക്കൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ രണ്ട് ദിനവും സന്ദർശകരായ ഓസ്ട്രേലിയ ആധിപത്യം പുലർത്തിയപ്പോൾ, മൂന്നാം ദിനം ആതിഥേയർ ശക്തമായ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് കാണുന്നത്. ഓപ്പണർ ശുഭ്മാൻ ഗിൽ ആണ് സെഞ്ച്വറി പ്രകടനവുമായി ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 23-കാരനായ താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി ആണ് ഇത്.

നേരത്തെ, ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ശുഭ്മാൻ ഗില്ലിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലും മോശം ഫോമിൽ ആയിരുന്ന കെഎൽ രാഹുലിനെ പകരമാണ് ഗില്ലിനെ ഇൻഡോർ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇൻഡോറിൽ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും, പുരോഗമിക്കുന്ന അഹമ്മദാബാദ് ഗംഭീര പ്രകടനമാണ് ഗിൽ നടത്തിയത്.

Shubman Gill
Shubman Gill

ഓപ്പണർ രോഹിത് ശർമ്മയോടൊപ്പം (35) 74 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ച ശുഭ്മാൻ ഗിൽ, രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരക്കൊപ്പം (42) 113 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിച്ചു. 235 പന്തുകൾ നേരിട്ട ശുഭ്മാൻ ഗിൽ, 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 128 റൺസ് ആണ് സ്കോർ ചെയ്തത്. ശുഭ്മാൻ ഗിൽ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം സെലിബ്രേഷൻ നടത്തുന്നതിനിടെ, ഡഗ് ഔട്ടിൽ ഇരുന്നിരുന്ന വിരാട്ട് കോഹിലിയുടെ റിയാക്ഷൻ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഗിൽ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ, വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന കോഹ്ലിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നേരത്തെ ബംഗ്ലാദേശിനെതിരെയാണ് ശുഭ്മാൻ ഗിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. 23 വയസ്സിനിടെ രണ്ട് ടെസ്റ്റ് സെഞ്ച്വറി നേടാൻ ആയത്, ശുഭ്മാൻ ഗില്ലിന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതീക്ഷ നൽകുന്ന കാര്യമാണ്.മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ടീം മൂന്ന് വിക്കെറ്റ് നഷ്ടത്തിൽ 289 റൺസ് എന്നുള്ള നിലയിലാണ്.

Rate this post