
ദേ റൈറ്റ് ഹാൻഡ് 😳😳😳റൈറ്റ് ഹാൻഡ് ബാറ്റ്സ്മാനായി മാറി ഡേവിഡ് വാർണർ | വീഡിയോ
ക്രിക്കറ്റിലെ ഓരോ കളിക്കാർക്കും അവരുടേതായ ബാറ്റിംഗ് ശൈലിയുണ്ട്. ചിലർ വലംകൈ ബാറ്റർമാരായി കളിക്കുമ്പോൾ മറ്റുചിലർ ഇടംകൈ ബാറ്റർമാരായി കളത്തിൽ ഇറങ്ങാറുണ്ട്. എന്നാൽ വലംകയ്യനായും ഇടങ്കയ്യനായും കളിക്കാൻ സാധിക്കുന്ന ബാറ്റർമാർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. അത്തരമൊരു ബാറ്ററാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ. മുംബൈയ്ക്കെതിരായ മത്സരത്തിനിടെ ഇടംകയ്യൻ ബാറ്ററായും വലംകയ്യൻ ബാറ്ററായും ഡേവിഡ് വാർണർ കളിക്കുകയുണ്ടായി. പലരും വാർണറുടെ ഈ സ്റ്റാൻസ് കണ്ട് അത്ഭുതപ്പെടുത്തുകയുണ്ടായി.
മത്സരത്തിൽ ഡൽഹി ഇന്നിംഗ്സിന്റെ എട്ടാമത്തെ ഓവറിലായിരുന്നു വാർണർ അത്ഭുതകരമായി വലംകയ്യനായി ബാറ്റ് ചെയ്തത്. ഓവറിലെ മൂന്നാം പന്തിൽ ഷോകീൻ ഒരു നോബോൾ എറിയുകയുണ്ടായി. ശേഷം ഫ്രീ ഹിറ്റ് ബോൾ ഫേസ് ചെയ്യേണ്ടത് ഡേവിഡ് വാർണറായിരുന്നു. ഈ സമയത്താണ് വാർണർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി വലംകയ്യനായി ബാറ്റ് ചെയ്തത്. എന്നാൽ ഫ്രീ ഹിറ്റിൽ അടിച്ചു തകർക്കാനുള്ള അവസരം പൂർണമായും മുതലാക്കാൻ വാർണർക്ക് സാധിച്ചില്ല. ബോളിൽ വമ്പനടിക്ക് ശ്രമിച്ചെങ്കിലും ഒരു സിംഗിൾ മാത്രമാണ് വാർണർക്ക് നേടാൻ സാധിച്ചത്.
#MIvsDC #DCvMI
Warner batted as a right-hander during the free hit.pic.twitter.com/Qtd4MsmWSb— 👌⭐👑 (@superking1815) April 11, 2023
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുതുള്ളികൾ എത്തുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശർമ ബോളിംഗ് തിരഞ്ഞെടുത്തത്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി മികച്ച തുടക്കം ഡൽഹി നേടിയെടുക്കുകയുണ്ടായി. ആദ്യസമയത്ത് 10 പന്തുകളിൽ 15 റൺസെടുത്ത് പൃഥ്വി ഷാ ആക്രമണത്തിന് തുടക്കമിട്ടു.
ശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെ മുംബൈ നിരയെ പ്രഹരിക്കുകയായിരുന്നു. മത്സരത്തിൽ 18 പന്തുകൾ നേരിട്ട മനീഷ് പാണ്ഡെ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 26 റൺസ് നേടുകയുണ്ടായി. എന്നാൽ ഇന്നിങ്സിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ വലിയൊരു തിരിച്ചുവരവ് തന്നെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ നടത്തിയിട്ടുണ്ട്. ഇരു ടീമുകളും ഇതുവരെ ലീഗിൽ വിജയം കാണാത്തതിനാൽ തന്നെ നിർണായക മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്.