പേടിപ്പിച്ചു മില്ലർ വീഴാതെ ഇന്ത്യൻ ടീം!! 16 റൺസ് ജയവും സ്വന്തം

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ടി :20യിലും മിന്നും ജയം കരസ്ഥമാക്കി ഇന്ത്യൻ ടീം. ആവേശംകരമായ മാച്ചിൽ ഇന്ത്യൻ ടീം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് 16 റൺസ് ജയത്തിലേക്ക് എത്തിയത്.

റൺസ് മഴ കണ്ട മത്സരത്തിൽ ഇന്ത്യൻ ടീം ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്താണ് 20 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 237 റൺസിലേക്ക് എത്തിയത് എങ്കിൽ മറുപടി ബാറ്റിംഗിൽ സൗത്താഫ്രിക്കൻ പോരാട്ടം റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ വെടികെട്ട് ബാറ്റിംഗ് ഇന്ത്യൻ ടീമിനെ അൽപ്പം വിഷമിപ്പിച്ചു എങ്കിലും റൺസ് ജയത്തിലേക്ക് രോഹിത് ശർമ്മയും ടീമും എത്തി. ഡേവിഡ് മില്ലർ വെറും47 ബോളിൽ 106 റൺസ് നേടി.തന്റെ കരിയറിലെ രണ്ടാം ടി :20 സെഞ്ച്വറി ആണ് ഡേവിഡ് മില്ലർ നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ടോപ് ഫോർ കാഴ്ചവെച്ചത് അതീവ ഗംഭീര പ്രകടനം. രാഹുൽ 57 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ വെറും 37 ബോളിൽ 43 റൺസും നേടി. ശേഷം എത്തിയ സൂര്യകുമാർ യാദവ് തന്റെ കരിയറിലെ മറ്റൊരു മികച്ച അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തു.

വെറും 22 ബോളിൽ 5 ഫോറും 5 സിക്സ് അടക്കമാണ് സൂര്യ കുമാർ 61 റൺസ് നേടിയത്. വിരാട് കോഹ്ലി 49 റൺസ് അയി പുറത്താകാതെ നിന്നു.ജയത്തോടെ ടി :20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യൻ ടീം സ്വന്തമാക്കി. ഇന്ത്യൻ ടീം പരമ്പരയിൽ 2-0ന് മുൻപിലേക്ക് എത്തി.