കോഹ്ലി സ്വയം മാറണം😱😱 കരിയർ ഏൻഡ് പ്രവചനമൊ ഇത്!! അഭിപ്രായം വിശദമാക്കി മുൻ പാക് താരം

ടി20 ഫോർമാറ്റിലെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാവിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. തുടർച്ചയായി ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന കോഹ്ലിയെ ഇനിയും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സീനിയോരിറ്റിയും പ്രശസ്തിയും മാനിച്ച് ഫോമിൽ ഉള്ള യുവതാരങ്ങളെ തഴഞ്ഞ് കോഹ്‌ലിക്ക് പ്ലെയിംഗ് ഇലവനിൽ അവസരം നൽകേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരങ്ങളും തുറന്നു പറയുന്നു.വിരാട് കോഹ്ലി ഇപ്പോഴുള്ള തന്റെ പ്രകടനത്തിലെ പോരായ്മ സ്വയം മനസ്സിലാക്കി ടീമിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ അഭിപ്രായപ്പെടുന്നത്. പ്രകടനം മോശമായിട്ടും യുവതാരങ്ങൾക്ക് അവസരം നിഷേധിച്ച് തന്റെ പ്രശസ്തി ഒന്നുകൊണ്ടുമാത്രം ടീമിൽ തുടരുന്നത് നല്ലതല്ല എന്നും കനേരിയ പറഞ്ഞു.

അതല്ലെങ്കിൽ, ടി20 ലോകകപ്പിന് മുന്നോടിയായി കോഹ്‌ലി ശക്തമായി ഫോമിലേക്ക് തിരിച്ചുവരേണ്ടതുണ്ട് എന്ന് കനേരിയ പറയുന്നു.”എന്താണ് കോഹ്ലിക്ക് സംഭവിച്ചത്? എവിടെയാണ് ആ പഴയ കോഹ്‌ലി? ഐപിഎല്ലിന് മുന്നേ, കോഹ്‌ലി ആ ടൂർണമെന്റ് ഉപേക്ഷിക്കണമെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഐപിഎൽ ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കോഹ്‌ലിക്ക് രണ്ടുമാസം ഇടവേള ലഭിക്കുകയും, അതിനുശേഷം രാജ്യാന്തര മത്സരങ്ങളിലേക്ക് ശക്തമായി തിരിച്ചുവരാനും സാധിക്കുമായിരുന്നു.

എന്നാൽ, കോഹ്ലി ഐപിഎൽ കളിക്കാനാണ് തീരുമാനിച്ചത്, പക്ഷേ അതുകൊണ്ട് അദ്ദേഹം എന്ത് നേടി എന്ന് നാം ആലോചിക്കേണ്ടതുണ്ട്. ഇനി കോഹ്‌ലി സ്വയം ടി20 ടീമിൽ നിന്ന് ഒഴിവായി യുവതാരങ്ങൾക്ക് അവസരം നൽകണം, അതല്ലെങ്കിൽ ലോകകപ്പിന് മുന്നോടിയായി ശക്തമായി ഫോമിലേക്ക് തിരിച്ചു വരേണ്ടതുണ്ട്,” കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.