ഇനിയും അവരെ വേണ്ട!! സഞ്ജുവിനെ വിളിക്കൂ : ആവശ്യവുമായി മുൻ പാക് താരം

ഏഷ്യ കപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിനെതിരെ ക്രിക്കറ്റിന്റെ പല കോണുകളിൽ നിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ടീം തിരഞ്ഞെടുപ്പിൽ സംഭവിച്ച അപാകതകളാണ് ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് കാരണമെന്ന് പല മുൻ ക്രിക്കറ്റർമാരും ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ മറ്റൊരു നിരീക്ഷണം നടത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ.

നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആണ് ഋഷഭ് പന്ത്. ഒരു പവർ ഹിറ്ററായിയാണ് ഋഷഭ് പന്തിനെ കാണുന്നത്. എന്നാൽ, ടെസ്റ്റ്‌, ഏകദിന ഫോർമാറ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഋഷഭ് പന്ത്, ടി20 ഫോർമാറ്റ് ദയനീയ പ്രകടനമാണ് ഇതുവരെ കാഴ്ച വച്ചിരിക്കുന്നത്. 56 മത്സരങ്ങളിൽ 23.60 ആണ് ഋഷഭ് പന്തിന്റെ ബാറ്റിംഗ് ശരാശരി. ഈ സാഹചര്യത്തിൽ വീണ്ടും വീണ്ടും ഋഷഭ് പന്തിന് അവസരം നൽകുന്നതിനെയാണ് ഡാനിഷ് കനേരിയ ചോദ്യം ചെയ്തിരിക്കുന്നത്.

ഋഷഭ് പന്തിന് ഫോം തെളിയിക്കാൻ നൽകിയ അത്രത്തോളം അവസരം ഇന്ത്യൻ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ആയ സഞ്ജു സാംസണ് നൽകിയിട്ടില്ല എന്ന് ഡാനിഷ് കനേരിയ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ, ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ, ടി20 ടീമിൽ പന്തിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തണം എന്ന് ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. ദിനേശ് കാർത്തിക്കിന് അധികനാൾ ടീമിൽ തുടരാൻ ആകില്ല എന്ന ആശങ്കയും മുൻ പാക് സ്പിന്നർ പങ്കുവെച്ചു.

“ഋഷഭ് പന്ത് ടെസ്റ്റ്‌, ഏകദിന ഫോർമാറ്റുകളിൽ മികച്ച ബാറ്റർ ആണ്. എന്നാൽ, ടി20 ഫോർമാറ്റിൽ അദ്ദേഹം തുടർച്ചയായി പരാജയപ്പെടുന്നു. അദ്ദേഹത്തിന് നൽകിയ അത്രത്തോളം അവസരം സഞ്ജുവിന് ലഭിച്ചിട്ടില്ല. ദിനേശ് കാർത്തിക്കിന് ഇനി ടീമിൽ എത്രനാൾ തുടരാൻ സാധിക്കും. അതുകൊണ്ടുതന്നെ ഭാവി മുന്നിൽ കണ്ടു കൊണ്ട് സഞ്ജുവിനെ ടി20 ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്,” ഡാനിഷ് കനേരിയ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Rate this post