സെഞ്ച്വറിയും ഇല്ല ഡക്കിലും പോയി 😱വീണ്ടും നാണക്കേട് റെക്കോർഡിൽ കോഹ്ലി
വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ഏകദിന മത്സരം ജയിച്ച് പരമ്പര 3-0ന് തൂത്തുവാരാൻ ശ്രമിക്കുന്ന ഇന്ത്യൻ ടീമിന് ടോസ് ഭാഗ്യം ലഭിച്ചെങ്കിലും ലഭിച്ചത് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യത്തെ പവർപ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
നേരിട്ട ആദ്യത്തെ ബോൾ തന്നെ ഫോർ അടിച്ച് ബാറ്റിങ് ആരംഭിച്ച നായകൻ രോഹിത് ശർമ്മ പ്രതീക്ഷ നൽകി എങ്കിലും നാലാം ഓവറിൽ രോഹിത് ശർമ്മ പുറത്തായപ്പോൾ ശേഷം വന്ന സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി നേരിട്ട രണ്ടാം ബോളിൽ തന്നെ ഡക്കിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഷോക്കായി മാറി.15 ബോളിൽ 3 ഫോർ അടക്കം 13 റൺസ് നേടിയാണ് രോഹിത് പുറത്തായത് എങ്കിൽ നേരിട്ട രണ്ടാം ബോളിൽ വിക്കെറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്.
ഇക്കഴിഞ്ഞ രണ്ട് വർഷകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടാൻ കഴിയാതെ നിരാശയിലുള്ള കോഹ്ലിക്ക് കൂടുതൽ വേദന നൽകുന്നതാണ് ഈ ഒരു പുറത്താകൽ. ഈ പരമ്പരയിൽ 8,18,0 എന്നിങ്ങനെയാണ് വിരാട് കോഹ്ലിയുടെ സ്കോറുകൾ. ഈ പരമ്പരയിൽ ആകെ 26 റൺസ് അടിച്ച കോഹ്ലി അവസാനം കളിച്ച ഏഴ് അന്താരാഷ്ട്ര ഏകാദിന പരമ്പരകളിലും സെഞ്ച്വറി നേടിയിട്ടില്ല. കൂടാതെ 2015ന് ശേഷം തന്നെ ആദ്യമായിട്ടാണ് കോഹ്ലി ഒരു ഏകദിന പരമ്പരയിൽ 50 താഴെ റൺസ് പോലും നേടാതെ അവസാനിപ്പിക്കുന്നത്.
കോഹ്ലി 😭😭 pic.twitter.com/FtnQuunL1U
— king Kohli (@koh15492581) February 11, 2022
നിലവിൽ സൗത്താഫ്രിക്കക്ക് എതിരായ പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറി നേടിയിരുന്ന കോഹ്ലി മോശം ബാറ്റിങ് ഫോമിനും വിമർശനങ്ങൾക്കും മറുപടി നൽകുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്