Viral News ; സഞ്ജുവിന് ഇന്ത്യയുടെ ഭാവി പദ്ധതികളിൽ സ്ഥാനമുണ്ട്; ഉറപ്പു നൽകി സൗരവ് ഗാംഗുലി

ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകാതിരുന്നത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ആദ്യമെല്ലാം അവസരങ്ങൾ നൽകിയപ്പോൾ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തതിനാൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്ന സഞ്ജു സമീപകാലങ്ങളിൽ വളരെ പക്വതയോടെയും മികച്ച രീതിയിൽ ആണ് ഓരോ മത്സരങ്ങളും കളിക്കുന്നത്. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുമ്പ് മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

ലോകകപ്പ് ടീമിൽ നിന്നും മാത്രമല്ല ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്ക് എതിരെയും നടക്കുന്ന പരമ്പരകളിലും സഞ്ജുവിന് അവസരം നൽകിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി സഞ്ജുവിന് ഭാവി ഉണ്ടാകില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇപ്പോഴിതാ സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് എല്ലാ ആരാധകർക്കും സന്തോഷം നൽകുന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. ഇന്നലെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ട്വൻറി20 മത്സരം കാണാൻ വന്നതിനിടയിലാണ് സൗരവ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

തീർച്ചയായും ഇന്ത്യയുടെ ഭാവി പദ്ധതികളിൽ സഞ്ജുവിന് സ്ഥാനമുണ്ടെന്നാണ് ഇന്ത്യൻ നായകൻ മലയാളി താരത്തെ കുറിച്ച് പറഞ്ഞത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ എന്തുതന്നെയായാലും സഞ്ജു ടീമിൽ ഉണ്ടാകുമെന്നും ബി സി സി ഐ പ്രസിഡൻ്റ് ഉറപ്പു പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..”സഞ്ജു നന്നായി കളിക്കുന്നുണ്ട്. ഇന്ത്യക്കുവേണ്ടി കളി നന്നായി കളിച്ച അവന് ഈ ലോകകപ്പ് നഷ്ടമായി. ഇന്ത്യയുടെ പദ്ധതികളിൽ അവന് സ്ഥാനമുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിനപരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ ഭാഗമാണ് അവൻ. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടിയും അവൻ നന്നായി കളിച്ചു.

മാത്രമല്ല അവനിപ്പോൾ നായകൻ കൂടിയാണ്.” സൗരവ് ഗാംഗുലി പറഞ്ഞു. എന്തുതന്നെയായാലും സൗരവ് ഗാംഗലിയുടെ ഈ വാക്കുകൾ എല്ലാ ആരാധകരെയും സന്തോഷിപ്പിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് വച്ച് നടന്ന ഇന്നലത്തെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 മത്സരത്തിൽ എട്ടുവക്കറ്റിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.20 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 16 റൺസ് വിജയലക്ഷ്യം സഹ നായകൻ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ 16.4 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.