സിറിൾ സി വള്ളൂർ,ഇന്ത്യയുടെ അഭിമാനം .

0

1980 കളിലും 90 കളിലും ഇന്ത്യൻ വോളിബോളിനെ ലോകഭൂപടത്തിൽ എഴുതി ചേർക്കുന്നതിന് നിർണ്ണായക സംഭാവന നൽകിയ കളിക്കാരിൽ പ്രമുഖൻ ആണ് സിറിൽ സി വള്ളൂർ.തൃശൂർ വരന്തരപ്പള്ളി സ്വദേശി ആയ സിറിൽ സി വള്ളൂർ 1979 ലെ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻ ഷിപ്പിലൂടെ ആണ് ശ്രദ്ധേയനായത്. പിന്നീട് കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ട് പടവുകൾ ഓരോന്നായി കയറുകയായിരുന്നു. വോളിബോളിൽ അന്നത്തെ ഏറ്റവും വിലയേറിയ താരങ്ങളായ അബ്ദുൾ റസാഖിനും, ഉദയകുമാറിനും ഒപ്പം സിറിൽ സി വള്ളൂരും 1980 ൽ ടൈറ്റാനിയം ടീമിന്റെ ഭാഗമായി. 1982 ൽ റെയിൽവേ ടീമിലേക്ക് മാറും വരെ മൂവരും ചേർന്ന് അവിസ്മരണീയ വിജയങ്ങൾ ആണ് ടൈറ്റാനിയത്തിന്റെ പേരിൽ എഴുതി ചേർത്തത്.

1985 വരെ റെയിൽവേ ടീമിന്റെ ഭാഗമായി തുടർന്ന ശേഷം 1985ൽ കേരള പോലീസിന്റെ ഭാഗമായി. വേൾഡ് റെയിൽവേ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യൻ റെയിൽവേ ടീമിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1980 ലെ ജൂനിയർ ഇന്ത്യൻ ടീമിന്റെ താരമായി ഇന്റർ നാഷണൽ മത്സരങ്ങളിലേക്ക് ചുവട് വച്ച സിറിൾ സി വള്ളൂർ 1990 വരെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. 1986 ൽ ഇന്ത്യ ബ്രോൺസ് മെഡൽ നേടിയ സോൾ ഏഷ്യൻ ഗെയിമ്സിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന സിറിൾ സി വള്ളൂരിനെ 1986ൽ അർജുന അവാർഡ് നൽകി ആണ് രാജ്യം ആദരിച്ചത്. ഏഷ്യൻ ഗെയിമ്സിലും ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലും സാഫ് ഗെയിംസിലും അടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ സിറിൾ സി വള്ളൂർ ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുണ്ട്.

Indian Camp – Seoul Asian Games 1986 – Standing L to R – Cyril C Valloor, Achutha Kurup ( Coach), Udayakumar, Russian coach, lady Interpreter, Sandip Sharma, P.V.Ramana, Abdul Basith,Sethu Madhavan ( Asst coach)
Squatting L to R -. Jimmy George, G.E.Sridharan, Kirtesh Kumar, Sukhpal Singh, Kareemullah. 

1980 മുതൽ 1990 വരെയുള്ള ഇന്റർ നാഷണൽ മത്സരങ്ങളിൽ നിരവധി തവണ ഇന്ത്യയെ നയിക്കാനും സിറിൾ സി വള്ളൂരിന് സാധിച്ചിട്ടുണ്ട്.2017 ൽ കേരള പോലീസിൽ നിന്നും കമാൻഡൻറ് ആയി വിരമിച്ച ശേഷവും തന്നെ ഉന്നതിയിൽ എത്തിച്ച വോളിബോൾ രംഗം വിടാതെ പുതു തലമുറകൾക്ക് ആവേശവും വഴികാട്ടിയും ആയി തുടരുന്നു എന്നത് ആണ് സിറിൾ സി വള്ളൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ കേരള പോലീസ് ടീമിന്റെ പരിശീലകൻ ആയും സേവനം അനുഷ്ഠിക്കുന്ന സിറിൾ സി വള്ളൂർ എന്നും വിവാദങ്ങളിൽ നിന്നും അകന്ന് മാനുഷിക മൂല്യങ്ങളിലും സ്വന്തം കടമകളിലും മാത്രം ശ്രദ്ധ ഊന്നുന്ന ഒരാളാണ്.

  • കടപ്പാട് –