500 സക്വയർ ഫീറ്റിൽ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ചെറിയ വീട് കാണാം | Cute Small Budget 500 square feet single Floor House

Cute Small Budget 500 square feet single Floor House : പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ തന്നെയാണ് സ്വന്തമായ ഒരു വീട്. എന്നാൽ ഇന്ന് വീടുകൾ സെന്റുകളും, ചതുരശ്ര അടികളുമായി മാറിരിക്കുകയാണ്. ഇതിലൂടെ സംഭവിക്കുന്നത് പ്രകൃതിയുമായുള്ള ബന്ധം ഇല്ലാതെയാവുകയും കൂടാതെ കോൺക്രീറ്റ് കെട്ടിടങ്ങളിൽ നമ്മൾ ഒതുങ്ങി പോവുകയാണ് ചെയ്യുന്നത്. ഇതിനു പരിഹാര മാർഗമായി പ്രകൃതിയെ വീടിന്റെ ഉള്ളിലേക്ക് ഉൾകൊള്ളിച്ച് ഡിസൈൻ ചെയ്യുക എന്നതാണ്.

നമ്മളും ഒരു വീട് നിർമ്മിക്കുമ്പോൾ ഈ ആശയം വീട്ടിൽ ഉണ്ടാക്കാൻ ശ്രെമിക്കുക. പ്രകൃതിയുമായി ഇണങ്ങി കഴിയുന്ന ഗ്രാമീണ തുളമ്പുന്ന ഒരു മനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. പുറം കാഴ്ച്ചയിൽ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടാവുന്ന ഒരു വീട് തന്നെയാണ്. റൂഫുകൾ ഒക്കെ ചെയ്തിരിക്കുന്നത് ഓടുകൾ കൊണ്ടാണ്. കാഴ്ച്ചയിൽ ചെറിയ വീടാണെങ്കിലും അത്യാവശ്യം എല്ലാ സൗകര്യങ്ങൾ ഈ വീട്ടിലുണ്ട്.

ഉള്ളിലേക്ക് കയറുമ്പോൾ ചെറിയയൊരു ലിവിങ് ഹാൾ അതിനോടപ്പം തന്നെ സിറ്റിംഗ് ഏരിയയും കാണാം. ലിവിങ് ഹാൾ മുറിച്ച് ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ ഡൈനിങ് ഹാൾ മനോഹരമായി ഒരുക്കിരിക്കുന്നതായി കാണാം. മറ്റു വീടുകളിൽ കാണുന്നത് പോലെ ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ഈ ഡൈനിങ് ഹാളിൽ ഉണ്ട്.

കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ ചെറിയയൊരു കട്ടിലും ഒരു വാർഡ്രോബും കൂടാതെ അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നതായി കാണാം. അടുക്കള അതിനോടൊപ്പം വർക്ക്‌ ഏരിയയും ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നതായി കാണാം. വീടിന്റെ പ്രധാന സ്ഥലമായത് കൊണ്ട് തന്നെ അത്യാവശ്യം സ്ഥലമുള്ളതാക്കിയാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്. അതിനോടപ്പം ചേർന്നു തന്നെ ഒരു വർക്ക് ഏരിയയും നൽകിട്ടുണ്ട്. 500 ചതുരശ്ര അടിയിൽ നിർമ്മിച്ച കിടിലൻ ഒരു വീടാണ് ഇപ്പോൾ വിശദമായി കണ്ടത്. Video Credits : Mak

Sitout
Living Hall
Dining Hall
2 Bedroom + Bathroom
kitchen + Work Area
Total Area – 500 SFT

Rate this post