Curry Leaves Cultivation Ideas Using Coconut Shell In Home : പാചക ആവശ്യങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. ഇന്ന് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിയായിരിക്കും കറിവേപ്പില ഉപയോഗിക്കുന്നത്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി ചെറിയ രീതിയിലുള്ള പരിചരണങ്ങൾ നൽകിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ഇലകൾ ലഭിക്കുകയുള്ളൂ. അതിനാവശ്യമായ കുറച്ചു ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
കറിവേപ്പില ചെടി മണ്ണിലാണ് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇടയ്ക്കിടയ്ക്ക് ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ല രീതിയിൽ ഇളക്കി കൊടുക്കാനായി ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിക്ക് നല്ല രീതിയിൽ വേരോട്ടം ലഭിക്കുന്നതാണ്. അതുപോലെ ചെടിക്ക് മാത്രമായി കൂടുതൽ പരിചരണം ലഭിക്കുന്നതിനായി ഉപയോഗിച്ചു കഴിഞ്ഞ ചിരട്ട വീട്ടിൽ ഉണ്ടെങ്കിൽ അത് വട്ടത്തിൽ നിരത്തി കൊടുക്കാവുന്നതാണ്.
ആഴ്ചയിൽ ഒരു തവണയെങ്കിലും അടുക്കളയിൽ ബാക്കിവരുന്ന ചാരമെടുത്ത് അത് ചെടിക്ക് ചുറ്റുമായി വിതറി കൊടുക്കാവുന്നതാണ്. കൂടാതെ ഉള്ളിയുടെ തൊലി, മുട്ടയുടെ തോട് എന്നിവ പൊടിച്ചെടുത്ത് അതു ചെടിക്ക് ചുറ്റുമായി വിതറി കൊടുക്കാവുന്നതാണ്. കറിവേപ്പില ചെടിയിൽ ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം ഇല്ലാതാക്കാനായി കഞ്ഞി വെള്ളം പുളിപ്പിച്ച് അതിൽ ചാരം മിക്സ് ചെയ്ത് ചെടിയിൽ തളിച്ചു കൊടുക്കാവുന്നതാണ്.
മറ്റു ചെടികളിലും ഈയൊരു രീതിയിൽ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ കുറച്ചു മാത്രം വെള്ളവും നല്ല രീതിയിൽ സൂര്യപ്രകാശവും ലഭിക്കുന്ന രീതിയിലാണ് ചെടി നടേണ്ടത്. ഇത്തരം ചെറിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ചെടിയിൽ നല്ല രീതിയിൽ ഇലകൾ ഉണ്ടായി തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.