പാറ്റ് കമ്മിൻസ് സിക്സ് ആറാട്ട് 😱😱റെക്കോർഡുകൾ സ്വന്തമാക്കി താരം :താരം നേട്ടങ്ങൾ ഇപ്രകാരം

ഇന്ത്യൻ പ്രേമിയർ ലീഗ് ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്സുമായി പാറ്റ് കമ്മിൻസ് തിളങ്ങിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത് സർപ്രൈസ് ജയം. ഒരുവേള തോൽവി മുന്നിൽ കണ്ടുനിന്ന ടീമിനെ കമ്മിൻസ് ജയത്തിലേക്ക് എത്തിക്കുകയായിരിന്നു.6 സിക്സറുകളാണ് താരം മുംബൈക്ക് എതിരെ പായിച്ചത്.

കൊൽക്കത്ത സ്കോർ 101 നിൽക്കുമ്പോൾ ക്രീസിലേക്ക് എത്തിയ പാറ്റ് കമ്മിൻസ് നിമിഷ നേരങ്ങൾ കൊണ്ടാണ് മത്സരം ജയിപ്പിച്ചത്. വെറും 15 പന്തുകളിൽ നിന്നും 4 ഫോറും 6 സിക്സ് അടക്കമാണ് താരം 56 റൺസ്‌ അടിച്ചെടുത്തത്. പതിനാലാം ബോളിൽ ഫിഫ്റ്റി പൂർത്തിയാക്കിയ കമ്മിൻസ് നമ്പർ വൺ ബൗളർ ബുംറക്ക് എതിരെ സിക്സ് അടിച്ചാണ് വെടിക്കെട്ടിന് തുടക്കമിട്ടത് എന്നതും ശ്രദ്ധേയം.

മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അടക്കം സ്വന്തമാക്കിയ താരം അപൂർവ്വം ചില റെക്കോർഡുകൾക്കും അവകാശിയായി.മുംബൈക്ക് എതിരെ ഇന്ന് അടിച്ചെടുത്ത ഫിഫ്റ്റി ഐപിൽ ചരിത്രത്തിൽ തന്നെ വേഗതയേറിയ അർദ്ധ സെഞ്ച്വറി കൂടിയാണ്. പതിനാല് ബോളിലാണ് കമ്മിൻസ് ഫിഫ്റ്റി നേടിയത്. ഇത്‌ ഐപിൽ റെക്കോർഡ് കൂടിയാണ്.

നേരത്തെ ഡൽഹിക്ക് എതിരെ 14 ബോളിൽ ലോകേഷ് രാഹുൽ നേടിയ ഫാസ്റ്റസ്റ്റ് ഫിഫ്റ്റി റെക്കോർഡിനും ഒപ്പം പാറ്റ് കമ്മിൻസ് എത്തി.കൂടാതെ മുംബൈക്ക് എതിരെ അസാധ്യ ഫോമിലുള്ള താരവുമാണ് കമ്മിൻസ്.33(12),53(36),56(15)എന്നിങ്ങനെയാണ് അവസാന മൂന്ന് ഇന്നിങ്സിൽ പാറ്റ് കമ്മിൻസ് സ്കോറുകൾ.