കയ്യടിക്കെടാ മക്കളെ..ടെസ്റ്റ് കഴിഞ്ഞ് ഡ്രസിങ് റൂമിൽ നടന്നത് കണ്ട് രോഹിത് ഞെട്ടി

ഡൽഹിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരം പൂജാരയെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമേറിയതായിരുന്നു. പൂജാരയുടെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരമാണ് അദ്ദേഹം ഡൽഹിയിൽ കളിച്ചത്. ഇന്ത്യക്കായി 100 ടെസ്റ്റ്‌ മത്സരങ്ങളിൽ അണിനിരക്കുന്ന പതിമൂന്നാമത്തെ ക്രിക്കറ്ററാണ് ചേതെശ്വർ പൂജാര. മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റുകൾക്ക് വിജയം നേടിയശേഷം, ഓസ്ട്രേലിയൻ ടീം പൂജാരയ്ക്ക് നൽകിയ സമ്മാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രശംസകൾ പിടിച്ചു പറ്റുകയുണ്ടായി.

തങ്ങളുടെ ടീം ക്യാമ്പിലെ മുഴുവൻ കളിക്കാരുടെയും ഒപ്പുകളടങ്ങിയ ഒരു ഓസ്ട്രേലിയൻ ജേഴ്സിയാണ് ടീം നായകൻ പാറ്റ് കമ്മിൻസ് മത്സരശേഷം പൂജാരയ്ക്ക് നൽകിയത്. ഈ സമ്മാനത്തിന് വളരെയേറെ പ്രശംസ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്നെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബഹുമാനവും വിളിച്ചോതുന്നതാണ് ഓസ്ട്രേലിയൻ ടീമിന്റെ ഈ പ്രവർത്തി എന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നു. മുൻപ് 2021ൽ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരത്തിലും ഇത്തരം ഒരു സംഭവം ഉണ്ടായിരുന്നു.

2021ൽ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം ഓസീസ് സ്പിന്നർ ലയണിന്റെ കരിയറിലെ നൂറാം ടെസ്റ്റ് ആയിരുന്നു. അന്ന് മത്സരത്തിൽ ചരിത്രപരമായ ഒരു വിജയം ഇന്ത്യൻ ടീം സ്വന്തമാക്കുകയുണ്ടായി. ശേഷം അന്നത്തെ ഇന്ത്യയുടെ നായകനായ രഹാനെ ലയണിന് ഇതേ രീതിയിൽ സമ്മാനം നൽകിയിരുന്നു. മുഴുവൻ ഇന്ത്യൻ താരങ്ങളുടെയും ഒപ്പുകൾ ശേഖരിച്ച ജേഴ്സിയായിരുന്നു അന്ന് രഹാനെ ലയണിന് നൽകിയത്.

എന്തായാലും ഇരു ടീമുകൾക്കും ആരാധകർക്കും ആവേശം നൽകുന്നതാണ് ഇത്തരം പ്രവർത്തികൾ. രണ്ടാം ടെസ്റ്റിലേക്ക് കടന്നു വന്നാൽ വളരെ തിളക്കമേറിയ ഒരു വിജയം തന്നെയായിരുന്നു മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

4/5 - (3 votes)