49 റൺസ് ജയം 😳😳😳പോയിന്റ് ടേബിളിൽ ഇനി കിങ്‌സ് ധോണി പട

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കെട്ടുകെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഇരു ടീമുകളും ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ച ഈഡൻ ഗാർഡൻസിലെ പറുദീസയിൽ 49 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ചെന്നൈയുടെ ഈ സീസണിലെ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെ 10 പോയിന്റുകളുമായി ചെന്നൈ പോയിന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ ചെന്നൈയെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബോളിഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈഡൻ ഗാർഡൻസിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ചെന്നൈ ബാറ്റർമാരൊക്കെയും അടിച്ചു തൂക്കുന്നതാണ് ആദ്യ ബോൾ മുതൽ കണ്ടത്. ചെന്നൈയുടെ ഓപ്പണർമാരായ ഋതുരാജും(35) കോൺവെയും(56) ആദ്യ ഓവറുകളിൽ കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ശേഷമെത്തിയ രഹാനയായിരുന്നു ഇന്നിംഗ്സിൽ ചെന്നൈക്കായി വെടിക്കെട്ട് തീർത്തത്. രഹാനെ മത്സരത്തിൽ 29 പന്തുകളിൽ 71 റൺസ് നേടി. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. രഹാനെക്കൊപ്പം ശിവം ദുബേയും അവസാന ഓവറുകളിൽ തീയായി മാറുകയായിരുന്നു. 21 പന്തുകളിൽ 50 റൺസാണ് ദുബെ മത്സരത്തിൽ നേടിയത്. അങ്ങനെ ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 235 എന്ന വമ്പൻ സ്കോറിലെത്തി.

മറുപടി ബാറ്റിംഗിൽ വളരെ മോശം തുടക്കമാണ് കൊൽക്കത്തക്ക് ലഭിച്ചത്. സുനിൽ നരേയ്നെ ഓപ്പണിങ് ഇറക്കി കൊൽക്കത്ത പരീക്ഷിച്ചെങ്കിലും, പൂജ്യനായി നരെയൻ മടങ്ങി. ഒപ്പം ജഗദീശ്വനും(1) മടങ്ങിയതോടെ ചെന്നൈ മത്സരത്തിൽ കൃത്യമായ ആധിപത്യം പുലർത്തി. വെങ്കിടേഷ് അയ്യരും(20) നിതീഷ് റാണ(26) ക്രീസിലുറച്ചെങ്കിലും റൺസ് ഉയർത്താൻ സാധിക്കാതെ വന്നു. പിന്നീട് ജെയ്സൺ റോയിയാണ് കൊൽക്കത്തയ്ക്ക് പുത്തനുണർവ് നൽകിയത്. റോയി മത്സരത്തിൽ ചെന്നൈ ബോളർമാരെ അടിച്ചു തൂക്കുകയുണ്ടായി. അങ്ങനെ കൊൽക്കത്തയ്ക്ക് പ്രതീക്ഷ ലഭിക്കുകയായിരുന്നു. മത്സരത്തിൽ 26 പന്തുകളിൽ 61 റൺസാണ് റോയ് നേടിയത്.

എന്നാൽ റോയ് പുറത്തായശേഷം കൊൽക്കത്തൻ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. റിങ്കു സിംഗ് ഒരുവശത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് തുരുതുരാ വിക്കറ്റുകൾ നഷ്ടമായത് കൊൽക്കത്തയെ ബാധിച്ചു. റിങ്കു സിങ് മത്സരത്തിൽ 53 റൺസാണ് നേടിയത്. മത്സരത്തിൽ 49 റൺസിനായിരുന്നു കൊൽക്കത്ത പരാജയമേറ്റുവാങ്ങിയത്. ചെന്നൈയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഇത്.

Rate this post