ഉൽഘാടന മാച്ചിന് എട്ടിന്റെ പണി 😳😳😳ഞെട്ടിത്തരിച്ചു ക്രിക്കറ്റ്‌ ലോകം| CSK V/S GT

CSK V/S GT ;ലോക ക്രിക്കറ്റ് വളരെയധികം ആവേശത്തോടെ ഉറ്റുനോക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം എഡിഷൻ ഇന്ന് അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുന്നത്. ഏറെ കാലങ്ങൾക്ക് ശേഷം മഹേന്ദ്ര സിംഗ് ധോണിയും ഹർദിക് പാണ്ട്യയും നേർക്കുനേർ വരുമ്പോൾ ആവേശം അണപൊട്ടുമെന്ന് ഉറപ്പാണ്. എന്നാൽ മത്സരത്തെ സംബന്ധിച്ച് നിരാശാജനകമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎല്ലിന്റെ പതിനാറാം എഡിഷനിലെ ഉദ്ഘാടന മത്സരത്തിൽ മഴ വില്ലനായി എത്തിയേക്കും എന്ന സൂചനകളാണ് ആദ്യ റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്നത്.

അഹമ്മദാബാദിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കാലാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനങ്ങൾ നടന്നിരിക്കുന്നത്. മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റുമുണ്ടാവും എന്ന കാലാവസ്ഥ സൂചനങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. മത്സരദിവസം കാലാവസ്ഥ മോശമാകും എന്ന് നേരത്തെ പ്രവചനം നടന്നിരുന്നു. എന്നിരുന്നാലും ഇരു ടീമുകളും കൊമ്പുകോർക്കുന്ന ശക്തമായ മത്സരത്തിൽ മഴ തടസ്സമാവില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ. വൈകിട്ട് 7.30നാണ് അഹമ്മദാബാദിൽ ചെന്നൈ-ഗുജറാത്ത് മത്സരം ആരംഭിക്കുന്നത്. എന്നാൽ അതിനു മുൻപ് തന്നെ ഉദ്ഘാടന പരിപാടികൾ ആരംഭിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഉദ്ഘാടന പരിപാടിയിൽ ഒത്തുചേരുന്നത്. ഒപ്പം തെന്നിന്ത്യയിലെ തന്നെ സൂപ്പർ താരങ്ങളായ രശ്മിക മന്ദന, തമന്ന ഭാട്ടിയ, പ്രശസ്ത പിന്നണിഗായകൻ അർജിത് സിംഗ് തുടങ്ങിവർ ഐപിഎല്ലിന്റെ ഉദ്ഘാടന പരിപാടിയിൽ ഭാഗമാകുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. എന്നാൽ മഴ വില്ലനായി വരുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടികളിലൊക്കെയും മാറ്റം വരുത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് ബിസിസിഐ ഇപ്പോൾ.

ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ആദ്യ ഹോം മത്സരമാണ് അഹമ്മദാബാദിൽ നടക്കുന്നത്. തങ്ങളുടെ ഐപിഎല്ലിലെ പ്രാഥമിക സീസണിൽ തന്നെ കിരീടം നേടിയ പാരമ്പര്യവുമായാണ് ഗുജറാത്ത് ചെന്നൈയ്ക്കെതിരെ ഇറങ്ങുന്നത്. മറുവശത്ത് 2022ൽ വളരെ മോശം പ്രകടനം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് കാഴ്ചവെച്ചത്. ലീഗ് റൗണ്ടിൽ പോയ്ന്റ്സ് ടേബിളിൽ ഒൻപതാം സ്ഥാനത്തായിരുന്നു ചെന്നൈ ഫിനിഷ് ചെയ്തത്. എന്നിരുന്നാലും ബെൻ സ്റ്റോക്സ് അടക്കമുള്ള പുതിയ താരങ്ങൾ വന്നതോടെ ചെന്നൈ സൂപ്പർ കിങ്സ് ടീം കൂടുതൽ ശക്തരായി മാറിയിട്ടുണ്ട്.CSK V/S GT

Rate this post