CSK Trols ;വീണ്ടും തോറ്റു ചെന്നൈ 😱😱ട്രോൾ മഴയുമായി ആരാധകർ :കാണാം ട്രോളുകൾ

ഐപിൽ പതിനഞ്ചാം സീസണിലെ മറ്റൊരു തോൽവി വഴങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് ടീം. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ടീമിനോടാണ് രവീന്ദ്ര ജഡേജയും ടീമും തോൽവി വഴങ്ങിയത്. സീസണിലെ ആറാം തോൽവി നേരിട്ട ചെന്നൈ ടീം എട്ട് കളികളിൽ നിന്നും നാല് പോയിന്റുമായി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ്.

നിലവിലെ ഐപിൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് ഓരോ മത്സരവും പ്രധാനമെന്നിരിക്കെ ഇന്നലത്തെ തോൽവി ടീമിന് സമ്മാനിച്ചത് വമ്പൻ നിരാശ. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കിംഗ്സ് 187 റൺസിലേക്ക് എത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ചെന്നൈ ടീമിന് 176 റൺസാണ് നേടാൻ കഴിഞ്ഞത്. അവസാന ഓവറിൽ ധോണി ഫിനിഷിങ് മികവിലേക് എത്തുമെന്ന് കരുതിയെങ്കിലും ചെന്നൈക്ക് തോൽവി മാത്രമാണ് റിസൾട്ട്.

5 ഐപിൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്‌ തുടരുമ്പോൾ നാല് പോയിന്റ് മാത്രമാണ് ചെന്നൈ ടീമിന്റെ സമ്പാദ്യം. തോൽവിക്ക് പിന്നാലെ ചെന്നൈ ടീമിനെ ട്രോളുകളിൽ കൂടി പരിഹസിക്കുകയാണ് ഇപ്പോൾ മുംബൈ ആരാധകർ അടക്കം. രസകരമായ ഈ ട്രോളുകൾ എല്ലാം ഇതിനകം ഹിറ്റായി മാറി കഴിഞ്ഞു.