
ചെന്നൈ ടീമും പുറത്താകും 😳😳ഇങ്ങനെ സംഭവിച്ചാൽ ധോണിക്ക് കരഞ്ഞു മടങ്ങേണ്ടി വരും
കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടത്തോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേയോഫ് സാധ്യതകൾ അതേപോലെതന്നെ നിൽക്കുകയാണ്. അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വലിയ വിജയം നേടിയാലെ ചെന്നൈക്ക് പ്ലേയോഫ് ഉറപ്പുവരുത്താൻ സാധിക്കൂ. അല്ലാത്തപക്ഷം മറ്റു മത്സരങ്ങളിലെ ഫലങ്ങൾ ചെന്നൈയെ വലിയ രീതിയിൽ സ്വാധീനിക്കും. എന്നിരുന്നാലും കൊൽക്കത്തക്കെതിരായ പരാജയം ചെന്നൈയെ വലിയ തരത്തിൽ ബാധിച്ചിട്ടുണ്ട് എന്ന് പറയാൻ സാധിക്കില്ല. പക്ഷേ മത്സരത്തിൽ വിജയം കണ്ടിരുന്നെങ്കിൽ ചെന്നൈക്ക് ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കാൻ സാധിക്കുമായിരുന്നു. അതിനാണ് കൊൽക്കത്ത ഇപ്പോൾ തടയിട്ടിരിക്കുന്നത്.
ഡൽഹിക്കെതിരെ അവശേഷിക്കുന്ന ഒരു മത്സരം കൂടി വിജയിക്കാൻ സാധിച്ചാൽ ചെന്നൈക്ക് 17 പോയിന്റുകൾ നേടാൻ സാധിക്കും. അങ്ങനെയെങ്കിൽ അവരുടെ പ്ലേയോഫ് ഉറപ്പാകും. എന്നാൽ ഈ മത്സരത്തിൽ പരാജയമറിഞ്ഞാലും ചെന്നൈക്ക് പ്ലേയോഫിൽ എത്താം. പക്ഷേ ഒരുപാട് ടീമുകൾക്ക് 16 പോയിന്റുകൾ നേടാൻ സാധിക്കുമെന്നതിനാൽ തന്നെ ഇതിൽ വലിയൊരു റിസ്ക് അവശേഷിക്കുന്നുണ്ട്. എന്നാൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുക എന്നത് ഇപ്പോൾ ചെന്നൈയുടെ കൈയിലല്ല നിൽക്കുന്നത്. മറ്റു മത്സരങ്ങളുടെ ഫലങ്ങൾ അവരെ വലിയ രീതിയിൽ ബാധിക്കും.
ഇതുവരെയുള്ള പോയ്ന്റ്സ് ടേബിൾ പരിശോധിച്ചാൽ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, ലക്നൗ സൂപ്പർ ജെയന്റ്സ് എന്നീ ടീമുകൾക്ക് 17ഓ അതിലധികമോ പോയിന്റുകൾ നേടാൻ സാധിക്കും. എന്നാൽ ഡൽഹിക്കെതിരായ മത്സരം വിജയിച്ചാൽ ചെന്നൈയ്ക്ക് 17 പോയിന്റ് ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ചെന്നൈയുടെ ആദ്യ രണ്ട് സ്ഥാനങ്ങൾ എന്ന പ്രതീക്ഷ മങ്ങലിലാണ്. എന്നിരുന്നാലും എലിമിനേറ്റർ കളിച്ച് പരിചയസമ്പന്നതയുള്ള ടീം തന്നെയാണ് ചെന്നൈ. കഴിഞ്ഞ വർഷങ്ങളിലെ പ്രകടനങ്ങൾ കണക്കിലെടുത്താൽ പ്ലേയോഫുകളിൽ വലിയ വിജയം തന്നെ ചെന്നൈയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ എലിമിനേറ്റർ മത്സരം നടക്കുന്നത് എന്നതും ചെന്നൈയെ സംബന്ധിച്ച് അനുകൂല സാഹചര്യമുണ്ടാക്കുന്നു.
മറുവശത്ത് കൊൽക്കത്തയെ സംബന്ധിച്ച് അവർ പ്ലെയോഫിലത്താൻ സാധ്യത വളരെ കുറവാണ്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് ആറു വിജയങ്ങളുമായി 12 പോയിന്റാണ് കൊൽക്കത്തയ്ക്കുള്ളത്. അടുത്ത മത്സരത്തിൽ വിജയം കണ്ടാലും കൊൽക്കത്തയ്ക്ക് 14 പോയിന്റുകളിൽ എത്താനെ സാധിക്കുകയുള്ളൂ. അതിനാൽതന്നെ മറ്റു മത്സരഫലങ്ങൾ കൊൽക്കത്തയുടെ പ്ലേയോഫ് സാധ്യതകളെ വലിയ രീതിയിൽ ബാധിക്കും. എന്തായാലും അവശേഷിക്കുന്ന മത്സരത്തിൽ ഒരു വലിയ വിജയം നേടിയാൽ മാത്രമേ കൊൽക്കത്തയ്ക്ക് ബാക്കി റിസൾട്ട് കണക്കിലെടുക്കേണ്ടതുള്ളു.