മുംബൈയിൽ പവർകട്ട്😱😱 തെറ്റായ ഔട്ടുമായി അമ്പയർ 😱😱ചാരമായി ചെന്നൈ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 59-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ബാറ്റിംഗ് തകർച്ച. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ, ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പിൽ പിന്നീടങ്ങോട്ട് തുടർച്ചയായി ചീട്ടുകൊട്ടാരം പോലെ ബാറ്റർമാർ തകർന്നു തരിപ്പണമായി.

മുംബൈ ഇന്ത്യൻസിനെതിരായ (എംഐ) മത്സരത്തിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ മികച്ച ഫോമിലുള്ള ഓപ്പണർ ഡെവൺ കോൺവെയെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഗോൾഡൻ ഡക്കിന് നഷ്ടമായി. ഡാനിയേൽ സാംസ്‌ എറിഞ്ഞ ലെങ്ത് ഡെലിവറി, ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച സിഎസ്കെ ഓപ്പണർക്ക് പിഴച്ചതോടെ, പന്ത് അദ്ദേഹത്തിന്റെ പാഡുകളിൽ തട്ടി. തുടർന്ന്, മുംബൈ താരങ്ങൾ എൽബിഡബ്ല്യു അപ്പീൽ നടത്തിയെങ്കിലും, ലെഗ് സൈഡിലേക്ക് സ്വിങ് ചെയ്തിരുന്നു എന്ന് തോന്നിപ്പിച്ച പന്ത് വിക്കറ്റിൽ നിന്ന് അകന്ന് പോവും എന്നാണ് എല്ലാവരും കരുതിയത്.

പക്ഷെ, മുംബൈ താരങ്ങളുടെ എൽബിഡബ്ല്യു അപ്പീൽ ശരിവെച്ച ഓൺ-ഫീൽഡ് അമ്പയർ വിരൽ ഉയർത്തുകയും കോൺവെയുടെ വിക്കറ്റ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോൺവെയുടെ ഓപ്പണിംഗ് പങ്കാളിയായ ഋതുരാജ് ഗെയ്‌ക്‌വാദ് അമ്പയർമാരുമായി അൽപനേരം സംസാരിച്ചെങ്കിലും കോൺവെ ഡഗൗട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായി. കൂടാതെ, അതേ ഓവറിൽ മൊയിൻ അലിയെയും ഡക്കിന് സിഎസ്കെയ്ക്ക് നഷ്ടമായി.

എന്നാൽ, സാധാരണ നിലയിൽ കോൺവെ രീതി വെച്ച് നോക്കുമ്പോൾ, ഏതൊരു ബാറ്ററും അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് റിവ്യൂ നൽകുമായിരുന്നു. എന്നാൽ, നിർഭാഗ്യകരമെന്ന് പറയട്ടെ, ലോകകപ്പിന് പോലും വേദിയായ വാങ്കഡെ സ്റ്റേഡിയത്തിൽ അന്നേരം പവർകട്ട് ആയിരുന്നു. അതുകൊണ്ട് തന്നെ, DRS ലഭ്യമല്ലാത്തതിനാൽ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർക്ക് DRS ഉപയോഗിക്കാൻ കഴിഞ്ഞില്ല.