ഹേറ്റേഴ്‌സ് കാണുന്നില്ലേ….ധോണി പട ഫൈനലിൽ!! വീണ്ടും മാസ്സ് ഫൈനൽ എൻട്രി

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ക്വാളിഫയറിൽ വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ 15 റൺസുകളുടെ തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഇതോടെ ചെന്നൈ 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ കളിക്കാൻ യോഗ്യരായിട്ടുണ്ട്. ഓപ്പണർ ഋതുരാജ്ന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചത്. മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും ഗുജറാത്ത് ടൈറ്റൻസിന് ഫൈനലിലെത്താൻ ഇനിയും അവസരം ബാക്കിയുണ്ട്. ക്വാളിഫയർ രണ്ടിൽ എലിമിനേറ്ററിലെ വിജയവുമായി കളിച്ച് ഗുജറാത്തിന് ഫൈനലിലെത്താൻ സാധിക്കും.

ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടിയ ഹർദിക് പാണ്ഡ്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തന്നെ ചെന്നൈയുടെ ഓപ്പണർമാർ ഒരു മികച്ച തുടക്കം തന്നെയാണ് അവർക്ക് നൽകിയത്. ഋതുരാജും കോൺവെയും ആദ്യ ഓവറുകളിൽ തന്നെ കൃത്യമായ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. മത്സരത്തിൽ ഋതുരാജ് 44 പന്തുകളിൽ 60 റൺസാണ് നേടിയത്. കോൺവെ 34 പന്തുകളിൽ 40 റൺസ് നേടി. ഒപ്പം പിന്നീടെത്തിയ ബാറ്റർമാരും ചെറിയ രീതിയിൽ സംഭാവനകൾ നൽകിയതോടെ ചെന്നൈ മികച്ച സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 172 റൺസാണ് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണർ സാഹയെ(12) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ചെന്നൈക്ക് സാധിച്ചു. പിന്നാലെ നായകൻ ഹർദിക് പാണ്ട്യ കൂടി മടങ്ങിയതോടെ ഗുജറാത്ത് പതറുന്നതാണ് കണ്ടത്. ഒരുവശത്ത് ശുഭമാൻ ഗിൽ ക്രീസിലുറച്ചപ്പോൾ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായി കൊണ്ടിരിക്കുകയായിരുന്നു. ഒപ്പം കൃത്യമായ രീതിയിൽ ചെന്നൈയുടെ സ്പിന്നർമാർ മത്സരം നിയന്ത്രിച്ചതോടെ ഗുജറാത്തിന് കാര്യങ്ങൾ കൂടുതൽ വഷളായി. ആദ്യ 10 ഓവറുകൾ അവസാനിച്ചപ്പോൾ തന്നെ ഗുജറാത്തിന് ആവശ്യമായ റൺറേറ്റ് ഒരുപാട് ഉയർന്നിരുന്നു.

മത്സരത്തിൽ വലിയ പ്രതീക്ഷയായിരുന്ന മധ്യനിര ബാറ്റർമാർ ഷാനകയുടെയും(17) മില്ലറുടെയും(4) വിക്കറ്റുകൾ ചെറിയ ഇടവേളയിൽ ഗുജറാത്തിന് നഷ്ടമായി. ഒപ്പം നിർണായകമായ സമയത്ത് ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഗുജറാത്ത് പരാജയം മണത്തൂ. മത്സരത്തിൽ 38 പന്തുകളിൽ 42 റൺസ് ആയിരുന്നു ഗിൽ നേടിയത്.ശേഷം അവസാന ഓവറുകളിൽ റാഷിദ് ഖാൻ ഗുജറാത്തിനായി പൊരുതുകയുണ്ടായി. മത്സരത്തിൽ റാഷിദ് 16 പന്തുകളിൽ 30 റൺസാണ് നേടിയത്. എന്നാൽ വിജയത്തിന് 15 റൺസകലെ ഗുജറാത്ത് വീഴുകയായിരുന്നു.

Rate this post