വീണ്ടും തോൽവി 😱😱നാണക്കേട് സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ ജയം തേടി ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് വീണ്ടും നിരാശ. അത്യന്തം വാശി നിറഞ്ഞ മത്സരത്തിൽ ലക്ക്നൗ ടീമാണ് ചെന്നൈയെ 6 വിക്കറ്റിന് തോൽപ്പിച്ചത്. ഒരുവേള ജയിച്ചെന്ന് കരുതിയ മത്സരമാണ് ചെന്നൈ നഷ്ടമാക്കിയത്.

ഐപിഎല്ലിൽ അരങ്ങേറ്റ സീസൺ കളിക്കുന്ന ലക്ക്നൗ ടീമിന്റെ ആദ്യത്തെ ജയം കൂടിയാണ് ഇന്ന് പിറന്നത്. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് ലോകേഷ് രാഹുലും ടീമും ജയം നേടിയത്. അവസാന രണ്ട് ഓവറുകളിൽ ജയിക്കാൻ 34 റൺസ്‌ വേണമെന്നിരിക്കെ പത്തൊൻപതാം ഓവർ എറിഞ്ഞ ശിവം ദൂബൈ 25 റൺസ്‌ വഴങ്ങിയതോടെ മത്സരം ലക്ക്നൗ നേടി. അർദ്ധ സെഞ്ച്വറിയുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത എവിൻ ലൂയിസ് മത്സരം ലക്ക്നൗ ടീമിന് നേടി കൊടുത്ത്.

ഒരുവേള ബൗളർമാരെ ഉപയോഗിക്കുന്നതിൽ ചെന്നൈ നായകനായ ജഡേജക്ക് സംഭവിച്ച പിഴവാണ് തോൽവിക്ക് പ്രധാന കാരണവും.അതേസമയം ഇന്നത്തെ ഈ ഒരു തോൽവിയോടെ നാണക്കേടിന്റെ മറ്റൊരു നേട്ടവും ചെന്നൈക്ക് സ്വന്തമായി. ഈ സീസണിൽ കളിച്ച ആദ്യത്തെ രണ്ട് മത്സരവും തോറ്റ ചെന്നൈ സൂപ്പർ കിങ്‌സ് ഐപിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് സീസണിലെ തുടക്കത്തിലേ ആദ്യത്തെ രണ്ട് കളികളും തോൽക്കുന്നത്. ഈ രണ്ട് തോൽവക്ക് പിന്നാലെ ജഡേജ ക്യാപ്റ്റൻസിക്ക് എതിരെയും വിമർശനം ശക്തമായി മാറി കഴിഞ്ഞു

ലക്ക്നൗ പ്ലേയിംഗ്‌ ഇലവൻ :KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Ayush Badoni, Krunal Pandya, Dushmantha Chameera, Andrew Tye, Ravi Bishnoi, Avesh Khan

ചെന്നൈ സൂപ്പർ കിങ്‌സ് ടീം :R Gaikwad, R Uthappa, M Ali, A Rayudu, R Jadeja (C), M Dhoni (W), S Dube, D Bravo, D P’orius, T D’pande, M C’dhary