ചാമ്പ്യൻമാരെ ട്രോളരുതേ 😱😱തോൽവിക്ക് പിന്നാലെ ചെന്നൈക്ക് ട്രോൾ മഴ :കാണാം ട്രോളുകൾ

ഐപിൽ പതിനഞ്ചാം സീസണിലെ മറ്റൊരു തോൽവിയും നേരിട്ട് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് ടീം.സീസണിലെ പത്താമത്തെ കളിയിൽ ബാംഗ്ലൂർ ടീമിനോട് തോൽവി വഴങ്ങിയ ചെന്നൈ ടീം ഏറെക്കുറെ പ്ലേഓഫ് കാണാതെ പുറത്തായി കഴിഞ്ഞു.

അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ ബൗളർമാരുടെ പ്ലാനിങ് നിറഞ്ഞ പ്രകടനമാണ് ചെന്നൈക്ക് മുൻപിൽ ജയം നേടാൻ ഫാഫ് ഡൂപ്ലസ്സിനും ടീമിനും വളരെ അധികം സഹായകമായി മാറിയത്. തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം ചെന്നൈക്ക് എതിരെ വ്യാപകമായ ട്രോളുകൾ ഉയർന്ന് കഴിഞ്ഞു. ഇതിനകം ഈ ട്രോളുകൾ എല്ലാം തന്നെ ഹിറ്റായി മാറി കഴിഞ്ഞു.

അതേസമയം ക്യാപ്റ്റൻ സ്ഥാനം ധോണി ഏറ്റെടുത്ത ശേഷവും ചെന്നൈ സൂപ്പർ കിംഗ്സ് ടീം തോൽവി വഴങ്ങുന്നത് ചെന്നൈ ആരാധകരെ അടക്കം വളരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഐപിൽ സീസണിൽ ചാമ്പ്യൻമാർ കൂടിയായ ചെന്നൈ നാല് തവണ ഐപിൽ കിരീടം സ്വന്തമാക്കിയ ടീം കൂടിയാണ്.