ധോണി എന്തിന് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു 😱കാരണം വെളിപ്പെടുത്തി ചെന്നൈ സീഇഒ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം എംഎസ് ധോണി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചു എന്ന വമ്പൻ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഫ്രാഞ്ചൈസി സിഇഒ, കാശി വിശ്വനാഥൻ മുൻ ക്യാപ്റ്റന്റെ ഭാവിയെക്കുറിച്ചും എന്തുകൊണ്ട് ക്യാപ്റ്റൻ സ്ഥാനം മാറി എന്നതിനെക്കുറിച്ചും വിശദീകരണം നൽകി.

2022ലെ ഐപിഎൽ എഡിഷൻ ധോണിയുടെ അവസാനത്തേതായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് വിശ്വനാഥൻ പറഞ്ഞു, അതേസമയം ടീമിന്റെ നിയന്ത്രണം കൈമാറുന്നതിന് മുമ്പ് ധോണി തന്റെ തീരുമാനത്തെക്കുറിച്ച് മാനേജ്മെന്റുമായി വിശദമായ കൂടിയാലോചനകൾ നടത്തി എന്നും സിഎസ്കെ സിഇഒ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് കാശി വിശ്വനാഥൻ കൃത്യമായ മറുപടി നൽകിയത്.

msd 3

“ഇത് അദ്ദേഹത്തിന്റെ (ധോണി) അവസാന സീസണായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം തുടരും,” ധോണിയുടെ സിഎസ്കെയിലെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് വിശ്വനാഥൻ മറുപടി നൽകി. എന്തുകൊണ്ടാണ് ധോണി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്ന ചോദ്യത്തിന്, ഇത്‌ പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല എന്നായിരുന്നു സിഇഒയുടെ മറുപടി. “എംഎസിന്റെ തീരുമാനത്തെ ഞങ്ങൾ എന്നും മാനിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങൾക്ക് ശക്തിയുള്ള നെടുംതൂണാണ്. അദ്ദേഹം കരുത്തിന്റെ നെടുംതൂണായി ടീമിൽ തുടരും, ജഡ്ഡുവിനെയും (ജഡേജ) ടീമിലെ മറ്റ് അംഗങ്ങളെയും ഇനിയും അദ്ദേഹം (ധോണി) നയിക്കും,” വിശ്വനാഥൻ പറയുന്നു.

“അദ്ദേഹം ടീണിന്റെ സുഗമമായ മുന്നോട്ടുള്ള യാത്രയ്ക്കും വിജയത്തിനായും പ്രതീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൽ നിന്ന് ജഡ്ഡുവിലേക്കുള്ള മാറ്റം വളരെ പെട്ടെന്നാവരുത്, അതുകൊണ്ടാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ഒരു ക്യാപ്റ്റനും കളിക്കാരനും എന്ന നിലയിൽ, സിഎസ്‌കെയെ എപ്പോഴും പരിപാലിക്കുന്ന അദ്ദേഹം, സിഎസ്‌കെയുടെ ഏറ്റവും മികച്ച താൽപ്പര്യത്തിനായിരിക്കണം ഈ തീരുമാനം എടുത്തത്,” സിഎസ്കെ സിഇഒ വ്യക്തത വരുത്തി