അവർ രണ്ടും ഒരുനാൾ ഇന്ത്യക്കായി കളിക്കും :വാനോളം പുകഴ്ത്തി മുൻ താരം

13 ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ജയങ്ങൾ മാത്രമുള്ള നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്‌ ഇതിനോടകം തന്നെ ഐപിഎൽ 2022-ന്റെ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. പരിചസമ്പന്നരായ താരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും ചില പ്രധാന താരങ്ങൾക്ക് പരിക്കേറ്റതും നിലവിലെ ചാമ്പ്യന്മാർക്ക് തിരിച്ചടിയായപ്പോഴും, സ്ഥിരതയാർന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പേസ് ബൗളിംഗ് യൂണിറ്റാണ് ടീമിന്റെ പോസിറ്റീവുകളിൽ ഒന്ന്.

ഇപ്പോൾ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ദീപ് ദാസ് ഗുപ്തയും വസീം ജാഫറും സിഎസ്‌കെയുടെ മുൻനിര പേസർമാരുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കുന്നതിൽ സിഎസ്‌കെ പ്രകത്ഭരായിരുന്നു എന്നും യുവ പേസർമാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ മതിയായ അവസരങ്ങൾ സിഎസ്കെ നൽകിയിട്ടുണ്ടെന്നും ദാസ് ഗുപ്ത പറഞ്ഞു.

മുൻകാല പ്രകടനങ്ങളെ അപേക്ഷിച്ച് സിമർജീത് സിംഗിന്റെ പ്രകടനത്തിൽ വളരെയധികം പുരോഗതിയുണ്ടായി എന്ന് ദാസ് ഗുപ്ത പറഞ്ഞു. സിമർജീതും മുകേഷ് ചൗധരിയും അടുത്ത കുറച്ച് വർഷങ്ങളിൽ സിഎസ്‌കെയുടെ പ്രധാന പേസർമാരാകാൻ സാധ്യതയുണ്ടെന്നും, ഇരുവർക്കും ഭാവിയിൽ ഇന്ത്യയ്‌ക്കായി കളിക്കാനുള്ള കെൽപ്പുണ്ടെന്നും മുൻ വിക്കറ്റ് കീപ്പർ കൂട്ടിച്ചേർത്തു.

“സിഎസ്‌കെ യുവതാരങ്ങൾക്ക് മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. കളിക്കാരെ സൃഷ്ടിക്കാനും അവരെ മികച്ചവരാക്കാനും സിഎസ്കെ പേരുകേട്ടവരാണ്. ദീപക് ചാഹറിനൊപ്പം, എംഎസ് ധോണി തീർച്ചയായും മുകേഷ് ചൗധരിയിൽ ചിലത് കണ്ടിട്ടുണ്ട്. മാർഗനിർദേശത്തിന്റെ ഫലമായി, ആത്മവിശ്വാസത്തിന്റെയും ശരീരഭാഷയുടെയും കാര്യത്തിൽ സിമർജീതിന്റെ പ്രകടനത്തിലെ പുരോഗതി നമുക്ക് എളുപ്പത്തിൽ കാണാൻ കഴിയും. മുകേഷിനെയും സിമർജീതിനെയും പോലുള്ളവർ സിഎസ്‌കെയുടെ മുൻനിര പേസർമാരായിരിക്കുമെന്നും രാജ്യത്തെ പ്രതിനിധീകരിക്കാൻ മികച്ച അവസരമുണ്ടാകുമെന്നും ഞാൻ കരുതുന്നു,” ദാസ്ഗുപ്ത Sky247.net-ൽ പറഞ്ഞു.

Rate this post