പതിവ് പോലെ വയസ്സൻ പട തന്നെയൊ😱കിരീടം ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ പ്ലാൻ

ഐപിൽ മെഗാതാരലേലം ക്രിക്കറ്റ്‌ ലോകത്ത് സൃഷ്ടിച്ചത് വൻ ആവേശം. മെഗാ താരലേലം രണ്ട് ദിവസങ്ങളിലായി ബാംഗ്ലൂരിൽ നടന്നപ്പോൾ 10 ടീമുകളും അവരുടെ ബെസ്റ്റ് സ്‌ക്വാഡിനെ സൃഷ്ടിക്കാൻ നടത്തിയത് വാശിയേറിയ പോരാട്ടം. കൂടാതെ ചില താരങ്ങൾക്ക് ലഭിച്ച വമ്പൻ തുക പലരിലും ഞെട്ടൽ സൃഷ്ടിച്ചു.

എന്നാൽ ഇത്തവണ ലേലത്തിൽ എല്ലാവരും ശ്രദ്ധിച്ച ഒരു ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ഐപിൽ ജെതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സ് വരുന്ന സീസണുകൾക്കായി എപ്രകാരം ഒരു ടീമിനെ സൃഷ്ടിക്കുമെന്നുള്ള ചർച്ചകൾ സജീവമായിരുന്നു. നേരത്തെ ധോണി, മൊയിൻ അലി, ജഡേജ, ഋതുരാജ് ഗെയ്ക്ഗ്വാദ് എന്നിവരെ സ്‌ക്വാഡിൽ നിലനിർത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം കഴിഞ്ഞ സീസണിൽ വരെ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന പല താരങ്ങളെയും വീണ്ടും സ്‌ക്വാഡിലേക്ക് എത്തിച്ചു.

റായിഡു, റോബിൻ ഉത്തപ്പ, ബ്രാവോ, ദീപക് ചഹാർ എന്നിവരെ എല്ലാം സ്‌ക്വാഡിലേക്ക് വൻ തുകക്ക് സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ടീമിലേക്ക് ചില യുവ താരങ്ങളെ അടക്കം എത്തിച്ചു. പതിവ് പോലെ എക്സ്പീരിയൻസിന് വലിയ പ്രാധാന്യം നൽകിയ ചെന്നൈ ടീം വരുന്ന സീസണുകളിൽ യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി അവരെ ഭാവി സീസണുകൾക്കായി വളർത്തി എടുക്കുമെന്നുള്ള സൂചനയും നൽകി.ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ പ്രധാന ഘടകമായ സുരേഷ് റൈനയെ മെഗാ ലേലത്തിൽ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കാതെയിരുന്നത് എല്ലാവരിലും ഷോക്കായി മാറിയപ്പോൾ ഫാഫ് ഡൂപ്ലസ്സിസിനെ ബാംഗ്ലൂർ അവരുടെ സ്‌ക്വാഡിലേക്ക് എത്തിച്ചു

ചെന്നൈ സൂപ്പർ കിംഗ്സ് : എംഎസ് ധോണി, ജഡേജ, റുതുരാജ് ഗെയ്ക്വാദ്, മൊയിൻ അലി, റോബിൻ ഉത്തപ്പ, ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി റായിഡു, ദീപക് ചാഹർ, കെ എം ആസിഫ്, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, മഹേഷ് തീക്ഷണ, രാജ്വർധൻ ഹംഗാർഗേക്കർ, സമർജീത് സിംഗ്, ഡെവൺ കോൺവേ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്നർ, ആദം മിൽനെ, ശുഭ്രാംശു സേനാപതി, മുഖേഷ് ചൗധരി, പ്രശാന്ത് സോളങ്കി, ഹരി നിശാന്ത്, എൻ ജഗദീശൻ, ക്രിസ് ജോർദാൻ, ഭഗത് വർമ്മ