ബാക്കി വന്ന ഇഡ്ഡലി ഉപയോഗിച്ച് നല്ല ക്രിസ്പായ മുറുക്ക് തയ്യാറാക്കാം!! |Crispy Murukku Recipe Using Idaly

Crispy Murukku Recipe Using Idaly Malayalam : മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ മിക്കപ്പോഴും ഒരു നേരം ഇഡ്ഡലി കഴിക്കുമ്പോഴേക്കും എല്ലാവർക്കും മടുപ്പ് തോന്നി തുടങ്ങും. അതുകൊണ്ട് ബാക്കി വരുന്ന ഇഡ്ഡലി കളയുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ബാക്കി വന്ന ഇഡ്ഡലി കൊണ്ട് നല്ല ക്രിസ്പായ മുറുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് മനസ്സിലാക്കാം.ബാക്കി വന്ന ഇഡ്ഡലിയിൽ നിന്നും ഒന്നോ അല്ലെങ്കിൽ രണ്ടോ ഇഡ്ഡലി ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ പൊടിക്കുക.

അതിനു ശേഷം അതിലേക്ക് 1/2 ഗ്ലാസ് ഇടിയപ്പ പൊടി കൂടി ചേർത്ത് കൊടുക്കുക. മുറുക്കിന് ആവശ്യമായിട്ടുള്ള അത്രയും ഉപ്പ്, മഞ്ഞൾപൊടി, കായം എന്നിവ കൂടി അതിലേക്ക് ചേർത്തു കൊടുക്കണം. കൂടാതെ അര ടീസ്പൂൺ അളവിൽ മുളകുപൊടി കൂടി എരിവിനായി ചേർത്ത് കൊടുക്കേണ്ടതുണ്ട്. കൈ ഉപയോഗിച്ച് എല്ലാം നല്ലപോലെ മിക്സ് ചെയ്ത ശേഷം ആവശ്യമെങ്കിൽ അല്പം വെളിച്ചെണ്ണ കൂടി മാവിലേക്ക്

ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ വെള്ളം ഉപയോഗിച്ച് മുറുക്കിനുള്ള മാവ് അല്പം ലൂസ് രൂപത്തിൽ തയ്യാറാക്കി എടുക്കാം.അതിനു ശേഷം അടുപ്പത്ത് ഒരു പാൻ വച്ച് മുറുക്ക് വറുത്തു കോരാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ സേവനാഴിയിൽ തയ്യാറാക്കി വെച്ച മാവ് ഇട്ടതിനു ശേഷം എണ്ണയിലേക്ക് വട്ടത്തിൽ ഇട്ട് കൊടുക്കാവുന്നതാണ്. മുറുക്കിന്റെ രണ്ട് വശവും നല്ലതുപോലെ മൊരിഞ്ഞു വന്നാൽ ഒരു പാത്രത്തിലേക്ക് എടുത്ത് മാറ്റാവുന്നതാണ്.

ഇത്തരത്തിൽ എത്ര ഇഡലി ബാക്കി വന്നാലും അതിനനുസരിച്ച് മറ്റു ചേരുവകൾ കൂടി ചേർത്ത് വളരെ എളുപ്പത്തിൽ നല്ല കൃസ്പായ മുറുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇഡ്ഡലി മാവിൽ ഉഴുന്നിന്റെ അംശം ആവശ്യത്തിന് ഉള്ളതു കൊണ്ടു തന്നെ സാധാരണ മുറുക്കിന്റെ സ്വാദ് ഈ ഒരു മുറുക്ക് ഉണ്ടാക്കിയാലും ലഭിക്കുകയും ചെയ്യും.

Rate this post