ഇന്ത്യൻ താരങ്ങളെ വെല്ലുവിളിച്ച ബൗളർമാർ 😱ലഭിച്ചത് ബാറ്റിങ് മറുപടികൾ

ചട്ടവട്ടങ്ങൾക്ക് ഇടയിൽ ഒതുങ്ങി കുറച്ച് രാജ്യങ്ങൾക്കിടയിൽ മാത്രം വളരെ ഏറെ സ്വീകാര്യമായിരുന്ന ക്രിക്കറ്റ് ഇന്ന് കോടി കണക്കിന് ഡോളർ വരുമാനം കൊണ്ടുവരുന്ന വ്യവസായമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. ബ്രിട്ടീഷുകാർ കണ്ടുപിടിച്ച കളി ലോകം മുഴുവൻ ശ്രദ്ധ നേടിയതിന് പിന്നിൽ ഒരുപാട് താരങ്ങളുടെ പോരാട്ടവീര്യത്തിന്റെയും കഷ്ട്ടപാടിന്റെയും കഥകൾ ഉണ്ട് . ശരിക്കും എന്താണ് ക്രിക്കറ്റിനെ മനോഹരമാക്കുന്നത് ? സെഞ്ചുറികൾ , മികച്ച ബൗളിംഗുകൾ, മികച്ച ക്യാച്ചുകൾ ഇവക്കൊപ്പം പ്രാധാന്യം കല്പിക്കപെടുന്ന ഒന്നാണ് ക്രിക്കറ്റിലെ തർക്കങ്ങളും അതിനോട് അനുബന്ധിച്ചുള്ള മാസ് മറുപടികളും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഇത്തരത്തിൽ ഉള്ള രംഗങ്ങൾക്ക് നാം സാക്ഷിയായിട്ടുണ്ട്. വെറുതെ തീർന്ന് പോകേണ്ട കളിയെ തീപിടിപ്പിച്ച് മുന്നേറിയ അത്തരം മാസ് ഫൈറ്റുകളിൽ ചിലതിനെ നമുക്ക് ഒന്ന് കൂടി വിശകലനം ചെയ്യാം

ഫ്ലിന്റോഫ് x യുവരാജ് മാസ്സ് പോരാട്ടം : യുവിയുടെ സിക്സ് സിക്‌സർ മറുപടി:ഇന്ത്യ ചാമ്പ്യന്മാരായ 2007 ട്വന്റി ട്വന്റി ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യ ഭേദപ്പെട്ട നിലയിലായിരുന്നു. ക്രീസിൽ ഉള്ളത് യുവരാജും ധോണിയും; ക്രിക്കറ്റിലെ വിവാദ നായകനായിരുന്ന ഫ്ലിന്റോഫ് യുവരാജിനെ പ്ര കോകിപ്പിച്ച് വർത്തമാനം പറയുകയും മോശം പദങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഇതിന് യുവരാജ് മറുപടി കൊടുത്തതോ യുവ ബൗളർ ബ്രോഡിന് , ബ്രോഡിന്റെ അടുത്ത ഓവറിലെ ആറ് പന്തും സിക്സറിന് പറത്തിയ യുവരാജ് ട്വന്റി ട്വന്റിയിലെ വേഗതയേറിയ അർദ്ധ സെഞ്ചുറി നേടുകയും ചെയ്തു. ആ ഓവർ കളിയെ മാറ്റി മറിക്കുകയും ഇന്ത്യൻ ജയത്തിൽ നിർണായകമാവുകയും ചെയ്തു. “താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” എന്ന എഴുത്തച്ഛന്റെ വരികൾ പോലെ ഫ്ലിന്റോഫിന്റെ പ്രവർത്തിയുടെ ഫലം അദ്ദേഹവും മുഴുവൻ ടീമും അനുഭവിച്ചു.

സച്ചിൻ x ഒളോങ്ക :സച്ചിന്റെ വെല്ലുവിളിക്കുള്ള ബാറ്റിങ് മറുപടി:1995 -ൽ അരങ്ങേറ്റം കുറിച്ച ഹെൻറി ഒലോംഗയെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായി കണക്കായിരുന്നു. അദ്ദേഹത്തിന്റെ ദിനത്തിൽ അപകടകാരിയായ ഒളോങ്കയുടെ ബൗളുകൾ ബാറ്റ്സ്മാനെ പരീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ധാരാളം വൈഡുകളും നോ-ബോളുകളും എറിയുന്നത് അദ്ദേഹത്തിന്റെ പോരയ്മ ആയിരുന്നു.1998 ൽ അദ്ദേഹം ആദ്യമായി സച്ചിനെ നേരിട്ടപ്പോൾ, ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ഒരു പോരാട്ടമാണ് നടന്നത്.

ശ്രീലങ്ക ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയും സിംബാബ്‌വെയും ഏറ്റുമുട്ടുകയായിരുന്നു. ഫൈനലിൽ ഇരു ടീമുകളും നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചതിനാൽ ഫലം അപ്രസക്തമായിരുന്നു. എന്നിരുന്നാലും, സച്ചിനെ പുറത്താക്കിയ ഒളോങ്ക വലിയ ആഘോഷം നടത്തുകയും മത്സരശേഷം ഫൈനലിലും സച്ചിനെ പുറത്താക്കും എന്ന് പറയുകയും ചെയ്തു. ഫൈനലിൽ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി സച്ചിനും ഗാംഗുലിയും മികച്ച പോരാട്ടം നടത്തി. ഒളോങ്കയെ ഗ്രൗണ്ടിന്റെ എല്ലാ കോണിലും അടിച്ചുപറത്തിയ സച്ചിൻ ,ടീമിന്റെ 10 വിക്കറ്റ് വിജയത്തിൽ നിർണായക ശക്തിയായി. ഒളോങ്കയുടെ കരിയറിലെ തന്നെ ഒരു മോശം അധ്യായം ആയിരുന്നു ഈ സംഭവം