ഒളിംപിക്സിൽ ക്രിക്കറ്റും?? നിർണായക നീക്കവുമായി ഐഒസി

ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായ കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ടീമിന്റെ മൊത്തം പ്രകടനത്തിൽ സന്തുലിതമായ മാറ്റങ്ങൾ അനിവാര്യമായിരുന്നു എന്ന് സൂചിപ്പിച്ചു ഇന്ത്യൻ ‌‌നായകൻ രോഹിത് ശർമ. വെസ്റ്റിൻഡീസ് പര്യടനം നടത്തുന്നതിനിടെ സ്റ്റാർ സ്പോർട്സ് നിർമിച്ച ‘ ഫോളോ ദി ബ്ലൂസ് ‘ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആതിധേയത്വം വഹിച്ച ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലെ കോവിഡ്‌ സാഹചര്യങ്ങൾ മൂലം യുഎഇയിൽ വച്ചാണ് സംഘടിപ്പിച്ചത്. ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ തന്നെ ചിരവൈരികളായ പാകിസ്താനോട് പത്തു വിക്കറ്റിന് പരാജയപ്പെട്ട ടീമിന്, രണ്ടാം മത്സരത്തിൽ ന്യൂസീലണ്ടിനോടും അടിയറവ് പറയേണ്ടിവന്നു. പിന്നീടുള്ള മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമിബിയ ടീമുകളെ തോൽപ്പിച്ചെങ്കിലും സെമി ഫൈനലിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.

അതോടെയാണ് ഇന്ത്യ തങ്ങളുടെ ട്വന്റി ട്വന്റി സമീപനത്തിൽ മാറ്റം വരുത്താൻ തീരുമാനം എടുത്തത് എന്ന് രോഹിത് പറയുന്നു. സാധാരണ പതിഞ്ഞ താളത്തിൽ തുടങ്ങി വിക്കറ്റുകൾ അധികം നഷ്ടപ്പെടുത്താതെ അവസാനം കത്തിക്കയറുന്ന സമീപനമായിരുന്നു ടീം ഇന്ത്യ വളരെ കാലങ്ങൾ ആയി സ്വീകരിച്ചിരുന്നത്. ഏകദിന ശൈലിയിൽ ട്വന്റി ട്വന്റി കളിച്ചത് കൊണ്ട് മികച്ച ടീമുകൾക്ക് എതിരെ കളിക്കുമ്പോൾ പരാജയപ്പെടുന്നത് പതിവാകുന്നു. അതോടെയാണ് കുറച്കൂടി അഗ്ഗ്രസിവായ മെന്റലിറ്റിയിൽ കളിക്കാൻ ടീം നിർബന്ധിതരായത്.

ഈ ശൈലി ഇന്ത്യൻ ട്വന്റി ട്വന്റി ടീമിന് ഇപ്പൊൾ മികച്ച ഒരു തിരിച്ചുവരവ് നൽകിയിയിരിക്കുന്നു. ഇപ്പൊൾ ട്വന്റി ട്വന്റി ലോക റാങ്കിംഗിൽ ഒന്നാം നമ്പർ ടീം ആണ് ഇന്ത്യ. തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയിലാണ് ഇപ്പൊൾ ഞങ്ങളും കളിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി. വെസ്റ്റിൻഡീസ് പരമ്പര (4-1) ന്‌ സ്വന്തമാക്കിയ ടീം ഇന്ത്യ ഇതേ മികവ് വരാനിരിക്കുന്ന ഏഷ്യ കപ്പിലും തുടർന്നാൽ തങ്ങളുടെ എട്ടാം കിരീടം എളുപ്പം നേടാൻ കഴിയും. ഒക്ടോബർ മാസം നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.