നൂറ്റാണ്ടിലെ ഫീൽഡിങ്😮😮 പാഡ് അണിഞ്ഞ് 50 മീറ്റർ സ്പ്രിന്റ് ശേഷം വണ്ടർ സേവ്!!കാണാം വീഡിയോ

ന്യൂസിലാൻഡ് – പാകിസ്ഥാൻ – ബംഗ്ലാദേശ് എന്നീ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര ടി20 പരമ്പര പുരോഗമിക്കുകയാണ്. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ, 6 വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്, നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു.

ഡിവോൺ കോൺവെ (36), ചാപ്മാൻ (32), ക്യാപ്റ്റൻ കെയിൻ വില്യംസൺ (31) എന്നിവരാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. പാകിസ്ഥാൻ ബൗളർമാരിൽ ഹാരിസ് റൗഫ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ് വസീം, മുഹമ്മദ്‌ നവാസ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ, 10 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

പുറത്താകാതെ അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ക്യാപ്റ്റൻ ബാബർ അസം ആണ് പാകിസ്ഥാന്റെ വിജയശിൽപ്പി. 53 പന്തിൽ 11 ഫോറുകൾ സഹിതം 79* റൺസ് ആണ് ബാബർ അസം നേടിയത്. മൂന്നാം വിക്കറ്റിൽ ബാബർ അസമിനൊപ്പം ഷദാബ് ഖാൻ 61 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് മത്സരം പാക്കിസ്ഥാന് അനുകൂലമാക്കിയത്. അതേസമയം, പാകിസ്ഥാൻ ഇന്നിംഗ്സിന്റെ 12-ാം ഓവറിൽ ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ നടത്തിയ ഒരു ഫീൽഡിങ് പ്രകടനം മത്സരത്തിലെ ഹൈലൈറ്റ് ആയി.

ടിം സൗത്തി എറിഞ്ഞ ഓവറിലെ നാലാം ബോൾ സ്കൂപ് ഷോട്ടിലൂടെ ഷദാബ് ഖാൻ ബൗണ്ടറി ലക്ഷ്യമാക്കി പായിക്കുകയായിരുന്നു. അതൊരു ബൗണ്ടറി ആയിരിക്കും എന്ന് കമന്ററ്റര്‍മാര്‍ വരെ ഉറപ്പിച്ചെങ്കിലും, പാഡ് അണിഞ്ഞ് ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ഡിവോൺ കോൺവെ ബോളിനെ ഫോളോ അപ്പ് ചെയ്യുകയും, 50 മീറ്റർ സ്പ്രിന്റിനൊടുവിൽ കാൽ കൊണ്ട് ബൗണ്ടറി ലൈനിന് തൊട്ടു സമീപത്ത് നിന്ന് കോൺവെ ബൗണ്ടറി തടുത്തിടുകയും ചെയ്തു. കോൺവെയുടെ ഈ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി.