റാഷിദ്‌ ഖാനെ നാറ്റിച്ചില്ലേ നീ അതാണ്‌ മാസ്സ് 😳😳😳വോണോ മുരളിയൊ വന്നോട്ടെ അടിക്കാം!! വാനോളം പുകഴ്ത്തി സംഗക്കാര | വീഡിയോ

രാജസ്ഥാൻ റോയൽസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിർണായകമായി മാറിയത് റാഷിദ് ഖാന്റെ ഓവറായിരുന്നു. റാഷിദ് ഖാൻ എറിഞ്ഞ പതിമൂന്നാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ സഞ്ജു സാംസൺ നേടുകയുണ്ടായി. ഇതോടെ മത്സരത്തിന്റെ പൂർണമായുള്ള മൊമെന്റം മാറുകയായിരുന്നു. ശേഷം അവസാന ഓവറുകളിൽ ഹെറ്റ്മെയ്ർ കൂടി അടിച്ചുതകർത്തതോടെ രാജസ്ഥാൻ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. മത്സരശേഷം സഞ്ജുവിന്റെ ഈ ഹാട്രിക് സിക്സറുകളെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയാണ് രാജസ്ഥാൻ കോച്ച് കുമാർ സംഗക്കാര.

സഞ്ജുവിന്റെ ആ മൂന്ന് സിക്സറുകളാണ് മത്സരത്തിൽ പ്രധാനഘടകമായി മാറിയത് എന്ന് സംഗക്കാര പറയുന്നു. “മത്സരത്തിൽ പവർപ്ലേയ്ക്കുശേഷം വമ്പനടികൾ ആവശ്യമായിരുന്നു. റാഷിദ് ഖാൻ എറിഞ്ഞ ആ ഓവറിൽ നിന്നാണ് നമ്മൾ ആരംഭിച്ചത്. അതാണ് മത്സരത്തിൽ ഗെയിം ചേഞ്ചറായി മാറിയത്. റാഷിദ് ഖാൻ അവരുടെ ബെസ്റ്റ് ബോളറാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നറാണ് അയാൾ. എന്നാൽ ആ ഓവറിൽ അയാൾ പൂർണ്ണമായും പതറുകയായിരുന്നു. ഇത് കാണിക്കുന്നത് നമ്മൾ ഗെയിമിൽ പൂർണ്ണമായുമുള്ള സമയത്ത്, എന്തും ചെയ്യാൻ സാധിക്കും എന്നാണ്.”- കുമാർ സംഗക്കാര സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏത് ബോളർ ആയാലും ഇത്തരത്തിലാണ് കളിക്കേണ്ടത് എന്നും കുമാർ സംഗക്കാര പറയുകയുണ്ടായി. “റാഷിദ് ഖാനോ ഷെയിൻ വോണോ മുത്തയ്യ മുരളീധരനോ ആയിക്കോട്ടെ. നമ്മൾ പൂർണ്ണമായും ഗെയിമിലുള്ള സമയത്ത് ഇവരിൽ ആരാണ് എന്നത് നമ്മളെ ബാധിക്കുന്നില്ല. നമ്മൾ ആ ബോളിനനുസരിച്ചാണ് കളിക്കേണ്ടത്. അല്ലാതെ എറിയുന്ന വ്യക്തികളെ നോക്കിയല്ല.”- കുമാർ സംഗക്കാര പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 177 റൺസ് ആയിരുന്നു നേടിയത്. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ ആദ്യ ഓവറുകളിൽ തകരുകയുണ്ടായി. ആദ്യ 10 ഓവറുകളിൽ കേവലം 55 റൺസിന് നാല് വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ശേഷമാണ് സഞ്ജു സാംസൺ റാഷിദ് ഖാനെ അടിച്ചു തൂക്കിയത്. ഇതോടെ മത്സരത്തിന്റെ ഗതി തന്നെ മാറിമറിയുകയായിരുന്നു. മത്സരത്തിൽ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം ആണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

Rate this post