പരാഗിനെ എന്തിനാ ഇങ്ങനെ താങ്ങുന്നത് 😳😳കോച്ച് സ്പെഷ്യൽ ഉത്തരം എത്തി!! ഞെട്ടി ക്രിക്കറ്റ്‌ ലോകം

പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ചില താരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അതിൽ ഒരാളാണ് ഓൾറൗണ്ടർ റിയാൻ പരാഗ്. കഴിഞ്ഞ സീസണുകളിലും രാജസ്ഥാൻ റോയൽസ് പരാഗിന് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, അദ്ദേഹം വലിയ ഇമ്പാക്ട് ഒന്നും സൃഷ്ടിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഈ സീസണിൽ റോയൽസ് അദ്ദേഹത്തിൽ കൂടുതൽ പ്രതീക്ഷ അർപ്പിക്കാൻ മറ്റു ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു.

കഴിഞ്ഞ ആഭ്യന്തര സീസണിൽ റിയാൻ പരാഗ് മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിൽ തകർപ്പൻ ഇന്നിംഗ്സുകൾ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നിരുന്നു. എന്നാൽ, ഇതിന്റെ യാതൊരു അനുകരണവും പുരോഗമിക്കുന്ന ഐപിഎൽ സീസണിൽ കാണാൻ കഴിഞ്ഞിട്ടില്ല. റോയൽസിന്റെ കഴിഞ്ഞ മത്സരത്തിൽ, ടീമിനെ ജയത്തിലേക്ക് നയിക്കാൻ പരാഗിന് ഒരു അവസരം ലഭിച്ചിരുന്നു. 16-ാം ഓവറിൽ ടീമിന്റെ നാല് വിക്കറ്റ് നഷ്ടമായ നിലയിൽ, ധ്രുവ് ജൂറൽ, അശ്വിൻ, ഹോൾഡർ എന്നിവരെല്ലാം ഉണ്ടായിട്ടും, പരാഗിൽ ആണ് മാനേജ്മെന്റ് വിശ്വാസം അർപ്പിച്ചത്.

എന്നാൽ, 12 ബോളിൽ 15 റൺസ് മാത്രം എടുത്തുകൊണ്ട്, റോയൽസിനെ പരാജയത്തിലേക്ക് തള്ളിവിടുകയാണ് പരാഗ് ചെയ്തത്. ഇതിന് പിന്നാലെ ആരാധകരിൽ നിന്ന് വലിയ വിമർശനം പരാഗ് നേരിടുന്നുണ്ടെങ്കിലും, റോയൽസ് പരിശീലകൻ കുമാർ സംഘക്കാര പരാഗിന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. മത്സരശേഷം മാധ്യമങ്ങൾ സംഘക്കാരയോട് പരാഗിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, “പരാഗിനെ ഞങ്ങൾ കൃത്യമായ പ്ലാനോടുകൂടിയാണ് ഇറക്കിയത്,” സംഘക്കാര പറയുന്നു.

“പേസ് ബൗളർമാർക്കെതിരെ കളിക്കാൻ ധ്രുവ് ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നു. മധ്യ ഓവറുകളിൽ ഞങ്ങൾക്ക് രണ്ടോ മൂന്നോ സിക്സ് ആണ് വേണ്ടിയിരുന്നത്. പരമാവധി സിക്സ് അടിക്കുക എന്നതായിരുന്നു പരാഗിനോട്‌ ഞങ്ങൾ പറഞ്ഞ പ്ലാൻ. നിർഭാഗ്യവശാൽ അദ്ദേഹം മികച്ച ഫോമിൽ അല്ല. പക്ഷേ അദ്ദേഹം നെറ്റ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. പോരായ്മകൾ ഞങ്ങൾ അടുത്ത പരിശീലന സെഷനിൽ മറികടക്കും,” രാജസ്ഥാൻ റോയൽസ് പരിശീലകൻ പറഞ്ഞു.

Rate this post