തുടക്കത്തിൽ ലീഡ് നേടിയാൽ മാത്രം ജയിക്കാൻ കഴിയില്ല 😱മുന്നറിയിപ്പ് നൽകി കോച്ച്

മലയാളികൾ എല്ലാം അഭിമാനവും കൂടാതെ ലോക ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ ഫാൻ ബേസ് സ്വന്തമാക്കിയ ടീമുകൾ അനവധിയാണ്. എന്നാൽ എല്ലാ അർഥത്തിലും ഇത്തരം ടീമുകൾക്കിടയിൽ തന്നെ ശ്രദ്ധേയമായി മാറുന്ന ഒരു ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധക പിന്തുണയിൽ തന്നെ ഐഎസ്‌എല്ലിൽ ശ്രദ്ധേയമായി മാറാറുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും ടീം കിരീടം നേടുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ ആരാധകർ

എന്നാൽ വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുൻപായി ടീമിലെ താരങ്ങൾക്ക്‌ എല്ലാം മുന്നറിയിപ്പ് നൽകുകയാണ് കോച്ച് ഇപ്പോൾ. മത്സരത്തിൽ ആദ്യം ലീഡ് നേടി എന്ന് കരുതി മാത്രം ജയിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം അഭിപ്രായം.”തുടക്കത്തിൽ തന്നെ ലീഡ് എടുത്ത് എന്ന് കരുതി വിജയം ഉറപ്പിക്കാൻ ഐ എസ് എല്ലിൽ കഴിയില്ല ഇവിടെ ഒരു മത്സരവും എളുപ്പമല്ല എന്ന് അദ്ദേഹം പറഞ്ഞു.ഈ സീസണിൽ ഇതുവരെയുള്ള കാര്യത്തിൽ താൻ തൃപ്ത്നാണ്. ഇത് തുടരാൻ ആകും ടീം ശ്രമിക്കുക. സീസൺ പുരോഗമിക്കുമ്പോ സ്ഥിരത ആകും പ്രധാനം” ഇവാൻ പറഞ്ഞു ‌.

ഇത്തവണത്തെ ഐഎസ്‌ എൽ സീസണിൽ മികച്ച ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം തുടർച്ചയായ എട്ടാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറുകയാണ്.സീസണിൽ കളിച്ച ഒൻപത് കളികളിൽ മൂന്ന് ജയവും 5 സമനിലയും ഒരു തോൽവിയുമാണ് ടീമിന്റെ പക്കലുള്ളത്.നിലവിൽ പതിനാല് പോയിന്റുകൾ സ്വന്തമാക്കിയ ടീം കിരീടം നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ടീമിന് ഇനി ശേഷിക്കുന്ന ഓരോ മത്സരവും നിർണായകമാണ്.ജനുവരി ഒൻപതിന് ഹൈദരാബാദ് എതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

‌.സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ് പുറത്തു പോയ പി രാഹുൽ ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.നാളെ ഹൈദരാബാദ് എഫ്.സിക്കെതിരെയുള്ള മത്സരത്തിന് മുൻപായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇവാൻ ഈ കാര്യങ്ങൾ വിശദമാക്കിയത്.