ഞങ്ങൾ വെറുതേ നേടിയതല്ല ഇതൊന്നും:മുന്നറിയിപ്പ് നൽകി ആവേശം വിതറി ബ്ലാസ്റ്റേഴ്‌സ് കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാമത്തെ ഫൈനൽ ലക്ഷ്യമിട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ രണ്ടാം പാദ സെമി ഫൈനലിൽ ജാംഷെഡ്പൂരിനെ നേരിടും.ആദ്യ പാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.മലയാളി താരം സഹൽ അബ്ദുൾ സമദ് നേടിയ ​ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് ജെംഷദ്പുരിന് അട്ടിമറിച്ചത്. കരുത്തരായ എതിരാളികൾക്കെതിരെ വിജയിക്കാനായതോടെ രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആത്മവിശ്വാസമേറുകയാണ്.

“ഇത്തരത്തിലുള്ള ഗെയിമുകൾ ഒരു നല്ല വികാരമാണ് നൽകുന്നതെന്നും ഫുട്ബോൾ കളിക്കാൻ തുടങ്ങുമ്പോൾ ഇത്തരത്തിലുള്ള ഗെയിമുകളെ കുറിച്ച് നിങ്ങൾ സ്വപ്നം കാണുന്നു. കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാന കാര്യം. ഞങ്ങൾ ഇവിടെ ആയിരിക്കാൻ അർഹരാണ്” മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

“ആഹ്ലാദിക്കുന്നതിൽ ഒരു തെറ്റും ഉണ്ട് എന്ന് താൻ കരുതുന്നില്ല എന്ന് ഇവാൻ പറഞ്ഞു. എല്ലാ വിജയവും ഇതുപോലെ ഞങ്ങൾ ആഘോഷിക്കും.ജെംഷദ്പുരിനെതിരായ കഴിഞ്ഞ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്സ് സീസണിൽ അവർക്കെതിരെ നേടുന്ന ആദ്യത്തേത് കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ ഈ വിജയം ​ഗംഭീരമായി ആഘോഷിച്ചു. ആരാധകരുടെ അതേ വികാരത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ടീമും ഈ വിജയം ആഘോഷിച്ചത്.”ആദ്യ പാദ സെമി മത്സരത്തിനു ശേഷം ലോകകപ്പ് നേടിയതു പോലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് എന്ന ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ലിന്റെ വാക്കുകൾക്ക് ഇവാൻ മറുപടി പറഞ്ഞു.

ലോകകപ്പ് നേടിയതുപോലെയാകും ഓരോ വിജയവും ഞങ്ങൾ ആഘോഷികുക, കാരണം ഓരോ വിജയവും ഞങ്ങൾക്ക് അത്രയേറെ പ്രധാനപ്പെട്ടതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.ഞങ്ങൾ ഇവിടെ വരെ എത്തിയത് ഒരോ മത്സവും ഫൈനൽ പോലെ കരുതിയത് കൊണ്ടാണ് എല്ലാ ജയവും പ്രധാനമാണ് എന്നും പരിശീലകൻ പറഞ്ഞു.