അവൻ ഭാവി സെവാഗ് 😱അവസരം നൽകൂ :ആവശ്യം ഉന്നയിച്ച് മുൻ താരം

ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ മൈക്കൽ ക്ലാർക്ക്, ഇന്ത്യൻ യുവ ബാറ്റർ പൃഥ്വി ഷായോടുള്ള തന്റെ ആരാധന പ്രകടിപ്പിച്ച് രംഗത്തെത്തി. യുവതാരത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലിയെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗുമായി മുൻ ഓസ്ട്രേലിയൻ നായകൻ താരതമ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ മോശം ഔട്ടിംഗ് നടത്തിയിട്ടും, യുവതാരത്തെ എന്തുകൊണ്ടാണ് താൻ പിന്തുണക്കുന്നത് എന്നും മൈക്കൽ ക്ലാർക്ക് വിശദീകരിച്ചു.

എന്നാൽ, തന്റെ ബാറ്റിംഗിൽ റിക്കി പോണ്ടിംഗിന്റെ നല്ല സ്വാധീനമുണ്ടെന്ന് പലപ്പോഴും ഷാ പറഞ്ഞിട്ടുണ്ട്. പക്ഷെ, ഷായുടെ ബാറ്റിംഗ് ശൈലിയെ മുൻ ഇന്ത്യൻ ഓപ്പണറുമായി താരതമ്യം ചെയ്യാനുള്ള കാരണം വ്യക്തമാക്കുന്ന മൈക്കൽ ക്ലാർക്ക്, അവരുടെ ശൈലി ഒരു ക്രിക്കറ്റ്‌ ആരാധകൻ എന്ന നിലയിൽ താൻ ഏറെ ആസ്വദിക്കുന്നതാണ് എന്ന് വെളിപ്പെടുത്തി. ഷായുടെ “ക്രിക്കറ്റ് ബ്രാൻഡ്” താൻ ഇഷ്ടപ്പെടുന്നുവെന്ന് പ്രത്യേകം പരാമർശിച്ച ക്ലാർക്ക്, അദ്ദേഹത്തെ “ഭയങ്കരനായ കളിക്കാരൻ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

“സെവാഗിനെപ്പോലെ ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം (പ്രിത്വി ഷാ). കളി അതിവേഗം മുന്നോട്ട് നയിച്ച ഒരു പ്രതിഭയായിരുന്നു സെവാഗ്. എനിക്ക്, ആ ‘ആക്രമണോത്സുക ബാറ്റ്സ്മാൻ’ എന്ന ബ്രാൻഡ് ഇഷ്ടമാണ്. ആദ്യ ബോൾ മുതലേ ആക്രമിച്ചു കളിക്കുക, അതുകൊണ്ടാണ് സെവാഗ് എന്റെ പ്രിയപ്പെട്ട കളിക്കാരിലൊരാളായത്. പൃഥ്വി ഷായെപ്പോലെയുള്ള ഒരു കളിക്കാരൻ, അവൻ ചെറുപ്പമാണെന്ന് മനസ്സിലാക്കി, ഇന്ത്യ അവനിൽ വിശ്വാസം അർപ്പിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” സോണി ടെന്നിലെ ‘ഡൗൺ അണ്ടർഡോഗ്‌സ്’ എന്ന ഡോക്യുമെന്ററിയിൽ സംസാരിച്ച ക്ലാർക്ക് പറഞ്ഞു.

എന്നിരുന്നാലും, വ്യത്യസ്ത ഫോർമാറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ യുവതാരത്തിന് “പ്രതീക്ഷകളുടെ” സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട് എന്നും, അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥിരാംഗമാകാൻ അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണെന്നും, ക്ലാർക്ക് പറഞ്ഞു. “പൃഥ്വി ഷായിൽ നിന്ന് ഇപ്പോൾ തന്നെ വളരെയധികം പ്രതീക്ഷകൾ പുലർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്. ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ ആദ്യ അവസരമായിരുന്നു അത്. അവൻ എങ്ങനെ മുന്നോട്ട് പോകുന്നു എന്നറിയാൻ നിങ്ങൾ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകണം,” ക്ലാർക്ക് കൂട്ടിച്ചേർത്ത