
ഇത് ഒരൊറ്റ തുള്ളി മാത്രം മതി, തുരുമ്പുകറ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ 1 മിനിറ്റിൽ മാഞ്ഞു പോകും :നൂറു ശതമാനം റിസൾട്ട് ഉറപ്പാണ് ,ഇങ്ങനെ ചെയ്തുനോക്കൂ
Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി സാധിക്കും. അതിനായി ഒരു പാത്രത്തിലേക്ക് രണ്ടു തുള്ളി ഉജാല ഒറ്റിക്കുക. ശേഷം അതിലേക്ക് അല്പം ടൂത്ത് പേസ്റ്റ് കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത ശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. ശേഷം ക്യാനിന്റെ ഉൾഭാഗം വൃത്തിയാക്കാനായി തയ്യാറാക്കിവെച്ച ലിക്വിഡിൽ നിന്നും അല്പം അകത്തോട്ട് ഒഴിച്ച് അടപ്പിട്ട് നല്ലതുപോലെ കുലുക്കുക.
അതുപോലെ പുറംഭാഗം വൃത്തിയാക്കാനായി ലിക്വിഡ് എടുത്ത് തുടച്ചു കൊടുത്താൽ മതിയാകും. ശേഷം കഴുകിയെടുക്കുകയാണ് എങ്കിൽ പുതിയ ക്യാനിന്റെ രൂപത്തിൽ ഉപയോഗിക്കാനായി സാധിക്കുന്നതാണ്. സ്റ്റീൽ, സെറാമിക് പ്ലേറ്റുകളിൽ പറ്റിപ്പിടിച്ച കറകൾ എളുപ്പത്തിൽ കളയാനായും ഈ ഒരു ലിക്വിഡ് ഉപയോഗപ്പെടുത്താം. അതിനായി ഒന്നുകിൽ ഉജാല മിക്സ് ചെയ്ത വെള്ളത്തിൽ ഇറക്കി വയ്ക്കുകയോ അതല്ലെങ്കിൽ അത് ഉപയോഗിച്ചു പാത്രങ്ങൾ കഴുകിയെടുക്കുകയോ ചെയ്താൽ മാത്രം മതി.
ചായ അരിക്കാനായി ഉപയോഗിക്കുന്ന അരിപ്പയിൽ കറപിടിച്ചാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അതിലെ കറകൾ കളയാനും ഈയൊരു ലിക്വിഡ് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്ത് കഴുകിയാൽ മാത്രം മതിയാകും. കൂടാതെ ഈയൊരു ലിക്വിഡ് വാഷ്ബേസിൻ, സിങ്ക് എന്നിവിടങ്ങളിലെ പൈപ്പും മറ്റു ഭാഗങ്ങളും ക്ലീൻ ചെയ്യാനായും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ബാത്റൂമിന്റെ ഫ്ളോറിലും സൈഡ് ടൈലുകളിലുമെല്ലാം പറ്റിപ്പിടിച്ച കറകളും വളരെ എളുപ്പത്തിൽ കളയാനായി ഈ ഒരു ഉജാല ഉപയോഗിച്ചാൽ മതി. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.