ടി20 ലോകകപ്പിൽ രോഹിത് ഒപ്പം അവൻ വരണം …..സ്പെഷ്യൽ താരം പേരുമായി എത്തി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിന് മാസങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ചെറിയ പ്രതിസന്ധികൾ മുന്നിലുണ്ട്.ആരായിരിക്കണം വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യകതതയില്ല. എന്നാൽ ടി 20 വേൾഡ് കപ്പിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് പങ്കാളിയാകാൻ യശസ്വി ജയ്‌സ്വാൾ വേണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.”രോഹിത് ടി20യിൽ തീർന്നിട്ടില്ല ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കും. ജയ്‌സ്വാൾ അദ്ദേഹത്തിന്റെ ഓപ്പണിംഗ് പാർട്ണറാകും,” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.”ടി20 ക്രിക്കറ്റ് അവസാനിച്ചെന്ന് രോഹിത് ശർമ പറഞ്ഞിട്ടില്ല. രാഹു ദ്രാവിഡിന്റെ സംഭാവനകളും ഫൈനൽ ഒഴികെയുള്ള ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും രോഹിത് ടീമിനെ നയിക്കുമെന്നതിന്റെ തെളിവാണ്. അവനോടൊപ്പം നിങ്ങൾക്ക് ഒരു ഇടങ്കയ്യൻ ഓപ്പണർ ആവശ്യമാണ്.യശസ്വി ജയ്‌സ്വാൾ അദ്ദേഹത്തിന് യോജിച്ച പങ്കാളിയാണ്” ചോപ്ര കൂട്ടിച്ചേർത്തു.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ശുഭ്മാൻ ഗിൽ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. യുവതാരത്തിന് മാന്യമായ ഏകദിന ലോകകപ്പ് ഉണ്ടായിരുന്നു, കൂടാതെ ടി 20 ലോകകപ്പിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഗില്ലിനു പകരം ഓപ്പണറായി യശസ്വി ജയ്‌സ്വാളിനെ ചോപ്ര തെരഞ്ഞെടുത്തു.

ശുഭ്മാൻ ഗിൽ ഒരു മികച്ച ടോപ്പ് ഓർഡർ ബാറ്ററാണ്, എന്നാൽ ഓപ്പണറായി കളിക്കുന്നതിൽ കൂടുതൽ സമർത്ഥനാണ്.രോഹിതും യശസ്‌വിയും ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്‌താൽ, ഗില്ലിന് മൂന്നാം നമ്പറിൽ സ്‌ലോട്ട് ചെയ്യണം. വൈറ്റ് ബോൾ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ നിയുക്ത ബാറ്റിൻ സ്‌പോട്ട് ആയതിനാൽ ഇത് വലിയ പ്രശ്‌നമാകും. ലോകകപ്പിന് 6 മാസം ശേഷിക്കെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടറിയണം.