അവനിൽ വലിയ പ്രതീക്ഷ വേണ്ട 😱😱മുന്നറിയിപ്പ് നൽകി ആകാശ് ചോപ്ര

ടീം ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ. ഫോർമാറ്റുകളിലുടനീളം ഇന്ത്യൻ ടീമിലർ സ്ഥിര സാന്നിധ്യമായ ജഡേജ, ഒരു മാച്ച് വിന്നർ ആണ്. ബോളിംഗിലും ബാറ്റിംഗിലും ഇന്ത്യക്ക് മുതൽക്കൂട്ടായ ജഡേജയെ, ഇപ്പോൾ പഴയ പോലെ വിശ്വസിക്കാൻ ആകില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജഡേജയുടെ സമീപകാല പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ആകാശ് ചോപ്ര സംസാരിക്കുന്നത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ജഡേജക്ക് തിളങ്ങാൻ ആയിരുന്നില്ല. ഐപിഎല്ലിന് ശേഷം, ജഡേജ തുടർച്ചയായി പരിക്കിന്റെ പിടിയിൽ ആവുകയും ചെയ്തു. നിലവിൽ ഏഷ്യ കപ്പ്‌ ടീമിന്റെ ഭാഗമായ ജഡേജക്ക് ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ.

“രവീന്ദ്ര ജഡേജ മികച്ച ഓൾറൗണ്ടർ ആണ്, എന്നാൽ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ, ടീം ഇന്ത്യക്ക് ജഡേജയിൽ വലിയ പ്രതീക്ഷ വെച്ചു പുലർത്താൻ സാധിക്കില്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി 10 കളികളിൽ നിന്ന് 50-നോട്‌ അടുത്ത ശരാശരിയിൽ 5 വിക്കറ്റ് മാത്രമാണ് ജഡേജ വീഴ്ത്തിയത്,” ആകാശ് ചോപ്ര പറയുന്നു.

“ഐപിഎല്ലിന് ശേഷം, ജഡേജ ഇന്ത്യക്ക് വേണ്ടി 7 കളികൾ കളിച്ചു. അതിൽ 43 ശരാശരിയിൽ വെറും 4 വിക്കറ്റ് മാത്രമാണ് ജഡേജക്ക് നേടാനായത്. മാത്രമല്ല, 8.5 നോട്‌ അടുത്താണ് അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. അതുകൊണ്ട് തന്നെ, വരുന്ന ടി20 ലോകകപ്പിൽ ജാഡജയുടെ ബാറ്റിംഗിൽ വിശ്വാസം അർപ്പിക്കാമെങ്കിലും, ബൗളിംഗിൽ വലിയ പ്രതീക്ഷകൾ നൽകരുത് എന്നാണ് എന്റെ അഭിപ്രായം,” ആകാശ് ചോപ്ര പറഞ്ഞു.