സഞ്ജു ലോകകപ്പ് ടീമിലേക്ക് എത്തുമോ 😱വമ്പൻ പ്രവചനവുമായി മുൻ താരം

എക്കാലവും ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതിഭകളാൽ സമ്പന്നമാണ്. മറ്റുള്ള ടീമുകൾ ഓരോ കാലത്തും തകർച്ച നേരിടുമ്പോൾ പോലും ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്നിൽ നിൽക്കുന്നത് ഈ അസാധ്യ പ്രതിഭകൾ മികവ് തന്നെയാണ്. നിലവിൽ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുകയാണ് രോഹിത് ശർമ്മയും സംഘവും. ടി :20 ലോകകപ്പ് സ്‌ക്വാഡിൽ മികച്ച താരങ്ങളെ ഉൾപെടുത്താനായി അനേകം അവസരങ്ങളാണ് എല്ലാവർക്കും നൽകുന്നത്

സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ജഡേജ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവർക്ക് അടക്കം ലോകകപ്പ് ടീമിൽ അവസരം ലഭിക്കുമോ എന്നുള്ള ചോദ്യങ്ങൾ സജീവമാകവേ ലോകകപ്പിനുള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ഇന്ത്യൻ ബാറ്റിങ് നിരക്ക് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയണം എന്നാണ് ആകാശ് ചോപ്രയുടെ വാക്കുകൾ.

എന്നാൽ മലയാളി താരമായ സഞ്ജു സാംസണിന് ലോകകപ്പ് സ്‌ക്വാഡിലേക്ക് അവസരം ലഭിക്കുമോയെന്നുള്ള കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയാണ് ഇപ്പോൾ ആകാശ് ചോപ്ര. റിഷാബ് പന്ത് ടീമിലെ സ്ഥിരം കീപ്പർ സ്ഥാനം ഉറപ്പിക്കുമ്പോൾ ബാക്ക്അപ്പ് വിക്കെറ്റ് കീപ്പർ റോളിൽ ഇഷാൻ കിഷനും ലോകേഷ് രാഹുലും ഉള്ളത് നല്ലതെന്ന് പറയുകയാണ് ആകാശ് ചോപ്ര. കൂടാതെ രോഹിത് ശർമ്മ, രാഹുൽ, വിരാട് കോഹ്ലി എന്നിവർ ടീമിൽ സ്ഥാനം ഉറപ്പിച്ച ബാറ്റ്‌സ്മന്മാർ എന്നും ആകാശ് ചോപ്ര വ്യക്തമാക്കി.