ഐപിഎൽ 2022 സീസണിലെ ഏറ്റവും കരുത്തരായ ടീമായിയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനെ കണക്കാക്കുന്നത്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച റോയൽസ്, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപോട്ടിരുന്നു. എന്നിരുന്നാലും, 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള റോയൽസ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.
എന്നാൽ, രാജസ്ഥാൻ റോയൽസ് എല്ലാം തികഞ്ഞ ടീമല്ല എന്നും, അവർക്ക് ഒരു കുറവുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽസ് ടീമിലെ ഒരേയൊരു പ്രശ്നം ഡെത്ത് ഓവർ ബൗളിംഗ് മാത്രമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ കണക്കുകൂട്ടുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് ചോപ്ര റോയൽസ് ബൗളിംഗിനെക്കുറിച്ച് പറഞ്ഞത്.

“ഡെത്ത് ബൗളിംഗിൽ റോയൽസിന് ഒരു ചെറിയ പ്രശ്നമുണ്ട്. പ്രസീദ് കൃഷ്ണ റോയൽസിന്റെ ഗൺ ഡെത്ത് ബൗളറല്ല. ട്രെന്റ് ബോൾട്ട് ഒരു നല്ല ഡെത്ത് ബൗളറാണ്, എന്നാൽ, ഗൺ ഡെത്ത് പേസർ അല്ല. കൂടാതെ മൂന്നാം പേസറുടെ കാര്യത്തിലും ഒരു സംശയമുണ്ട്. അതൊഴിച്ച് നിർത്തിയാൽ, ടീം പൂർണ്ണമായി കാണപ്പെടുന്നു,” ആകാശ് ചോപ്ര പറഞ്ഞു.

“നഥാൻ കൗൾട്ടർ-നൈലിന് പരിക്കേറ്റപ്പോൾ റോയൽസ് നവദീപ് സൈനിയെ കൊണ്ടുവന്നു. എന്നാൽ, അദ്ദേഹത്തിന് ഒരു മസ്തിഷ്കാഘാതവും സംഭവിച്ചു. കൂടാതെ, 4 ഓവറിൽ 40 റൺസ് വഴങ്ങുന്ന ശീലമുള്ള ബൗളറാണ് സൈനി. എന്നിരുന്നാലും, റോയൽസിന് ജിമ്മി നീഷാമുണ്ട്, പക്ഷേ, മൂന്നാം പേസറായി ഉപയോഗിക്കാൻ പറ്റുമോ എന്നത് സംശയമാണ്,” മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.