അവനെ ലോകക്കപ്പ് ടീമിലേക്ക് വിളിക്കൂ 😱😱പറയുന്നത് ആരെന്ന് അറിയുമോ

അവനെ ലോകക്കപ്പ് ടീമിലേക്ക് വിളിക്കൂ 😱😱പറയുന്നത് ആരെന്ന് ariyumoഐപിഎൽ 2022-ലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയതിന് ശേഷം ഞായറാഴ്ച്ച (ഏപ്രിൽ 17) നടന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടൂർണമെന്റിലെ തുടർച്ചയായ നാലാം ജയം കുറിച്ചു.

അവർ എതിരാളികളെ 151 റൺസിന് പുറത്താക്കുകയും നിശ്ചിത ഓവറിനുള്ളിൽ വിജയലക്ഷ്യം പിന്തുടരുകയും ചെയ്തു. മത്സരശേഷം സൺറൈസേഴ്സിന്റെ വിജയത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ടൂർണമെന്റിലെ കമന്റേറ്റർമാരിൽ ഒരാളുമായ നിഖിൽ ചോപ്ര ചർച്ച ചെയ്തു.സൺറൈസേഴ്സിന്റെ യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ കുറിച്ചാണ് നിഖിൽ ചോപ്ര പറയുന്നത്. പഞ്ചാബിനെതിരെ ഉംറാൻ മാലിക് മികച്ച പ്രകടനമാണ് നടത്തിയതെന്ന് ചോപ്ര പറയുന്നു. മത്സരത്തിൽ നാല് ഓവറിൽ 28 റൺസ് വഴങ്ങി ഉമ്രാൻ മാലിക് 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിൽ തന്നെ ഇന്നിംഗ്സിന്റെ അവസാന ഓവർ ബൗളർ ഒരു മെയ്ഡൻ ഓവർ എറിയുകയും, മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ഐപിഎൽ 2020ൽ 5/20 എന്ന മികച്ച സ്പെൽ എരിഞ്ഞതിന് ശേഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തിയെ പോലെ ഉംറാൻ മാലിക്കിനും ഈ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് കാൾ-അപ്പ്‌ ലഭിക്കുമെന്ന് ചോപ്ര പ്രതീക്ഷിക്കുന്നു. “ഇന്നത്തെ ഈ പ്രകടനം അവിശ്വസനീയമാണ്. നിങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് പരിശോധിക്കുകയാണെങ്കിൽ, ബുംറ, ഫെർഗൂസൺ, ഷമി തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ 145+ കിലോമീറ്റർ പന്തുകൾ എറിഞ്ഞത് ഉംറാൻ ആണ്,” നിഖിൽ ചോപ്ര പറയുന്നു.

“നാല് വിക്കറ്റ് നേടുകയും ഒരു മെയ്ഡൻ നൽകുകയും ചെയ്യുക എന്നത് അപൂർവ ഗുണമാണ്. വരുൺ ചക്രവർത്തി പണ്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ക്യാപ്പ് നേടിയതുപോലെ, ഈ പ്രകടനത്തിലൂടെ ഉമ്രാന് ഇന്ത്യൻ ക്യാപ്പ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കൂടാതെ ഈ വർഷാവസാനം ടി20 ലോകകപ്പിൽ അദ്ദേഹത്തിനെ പോലെ ഒരു ഫാസ്റ്റ് ബൗളറെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ട് എന്ന് ഞാൻ കരുതുന്നു,” നിഖിൽ ചോപ്ര സ്കൈ 247 ൽ പറഞ്ഞു.

Rate this post