ചിത്രം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ പൂർണം വിശ്വനാഥൻ

എവർഗ്രീൻ മലയാളസിനിമകളിൽ ഏറ്റവും മുൻപന്തിയിലുള്ള സിനിമയാണ് 1988 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ചിത്രം’. മോഹൻലാൽ രഞ്ജിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ അന്നുവരെയുണ്ടായിരുന്ന എല്ലാ മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളെയും പിന്തള്ളി ചരിത്രം സൃഷ്ടിച്ചിരുന്നു.
. പ്രിയദർശൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായാണ കണക്കാക്കുന്നത്.

ഒരുപാട് നർമ്മ മുഹൂർത്തങ്ങളും ഗാനങ്ങളും ഇമോഷണൽ സീനുകളും കൊണ്ട് സമ്പന്നമായിരുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ.ചിത്രം എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖങ്ങളിൽ ഒന്നായിരിക്കും ഇതിൽ കല്യാണിയുടെ അച്ഛനായ രാമചന്ദ്രമേനോൻ എന്ന കഥാപാത്രം.മികച്ച ഭാവപ്രകടനങ്ങൾ കൊണ്ട് ഈ വേഷം അനശ്വരമാക്കിയത് പൂർണ്ണം വിശ്വനാഥൻ എന്ന തമിഴ് നടൻ ആയിരുന്നു. ചിത്രം എന്ന ഒറ്റ ഒരു സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു പൂർണ്ണം വിശ്വനാഥൻ.

പതിനെട്ടാം വയസ്സിൽ നാടക അഭിനയം തുടങ്ങിയ പൂർണ്ണം വിശ്വനാഥൻ തുടർന്ന് ഡൽഹിയിലേക്ക് ചേക്കേറുകയും നാടക അഭിനയങ്ങൾക്കിടെ ഓൾ ഇന്ത്യാ റേഡിയോയിൽ വാർത്താ വായന ക്കാരൻ ആയി ജോലി നോക്കുകയും ചെയ്തു.
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ ആ വാർത്ത റേഡിയോയിൽ കൂടി ലോകത്തെ അറിയിച്ചത് പൂർണ്ണം വിശ്വനാഥൻ ആയിരുന്നു.വർഷങ്ങൾക്കുശേഷം വീണ്ടും ചെന്നൈയിലേക്ക് തിരിച്ചെത്തി അദ്ദേഹം ചെയ്ത നാടകങ്ങൾ വളരെയധികം ജനശ്രദ്ധയാകർഷിച്ചു.അതിനെ തുടർന്ന് അദ്ദേഹം സ്വന്തമായി പൂർണ്ണം ന്യൂ തീയേറ്റേഴ്സ് എന്ന പേരിൽ നാടക സമിതിയും രൂപീകരിച്ചു.തുടർന്ന് ചെന്നൈയിലെ പ്രസ്സ് ഇൻഫർമേഷൻ ഓഫീസർ പദവിയിൽ പ്രവേശിച്ച അദ്ദേഹം വീണ്ടും ഒട്ടേറെ നാടകങ്ങൾ രചിച്ചു.അതിനുശേഷം സിനിമകളിലേക്ക് പ്രവേശിച്ച അദ്ദേഹം ചുരുക്കം ചില സിനിമകൾ കൊണ്ടു തന്നെ മികച്ച സ്വഭാവ നടനെന്ന ഖ്യാതി നേടിയെടുത്തു.

1962 ഇൽ പുറത്തിറങ്ങിയ രാഗ ദീപം ആയിരുന്നു ആദ്യസിനിമ. മലയാളത്തിലെ ചിത്രം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ഒരുപാട് സിനിമകൾ ചെയ്ത പ്രശസ്തി അദ്ദേഹത്തെ തേടിവന്നു.നരേന്ദ്രപ്രസാദിന്റെ ശബ്ദത്തിൽ അദ്ദേഹം ചിത്രം എന്ന സിനിമയിൽ അഭിനയിച്ച ഓരോ മുഹൂർത്തങ്ങളും ഇന്നും മലയാള സിനിമ പ്രേമികളുടെ മുന്നിൽ മായാതെ നിൽക്കുന്നവയാണ്.പിൻഗാമി ജാക്ക്പോട്ട് അഭിമന്യു അവൻ അനന്തപത്മനാഭൻ ഒളിയമ്പുകൾ തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ട പൂർണ്ണം വിശ്വനാഥൻ 2006 ഒക്ടോബർ ഒന്നിന് അന്തരിച്ചു..

Rate this post