സ്ഥിരം ചിക്കൻ കറിയും ചിക്കൻ ഫ്രൈയും കഴിച്ചു മടുത്തവർക്ക് ഇതാ ഒരു പുത്തൻ കറിക്കൂട്ട്❤️‍🔥; ചിന്താമണി ചിക്കൻ🔥|Chinthamani chicken recipe

Chinthamani chicken recipe Malayalam : ഇത്രയും സ്വാദ്എങ്ങനെ വന്നു എന്ന് ചിന്തിച്ചു പോകും. അതുപോലെ ഒരു ചിന്താമണി ചിക്കൻ ആണ്‌ തയ്യാറാക്കുന്നത്.. പേരുകൊണ്ട് തന്നെ വളരെ വ്യത്യസ്തമാണ്, ഈ ഒരു ചിക്കൻ കറി ചിന്താമണി എന്ന പേരിൽ നിങ്ങൾ ഒരു ചിക്കൻ കറി കഴിച്ചിട്ടുണ്ടോ.. ചിന്താമണി എന്ന പേര് തന്നെ നമ്മൾ ഒത്തിരി ചിന്തിപ്പിച്ചു പോകും, ചിക്കൻ കറിയാണ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്.

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് മാറ്റിവയ്ക്കുക, അതിനുശേഷം വേണ്ടത് ഒരു ചീന ചട്ടി ചൂടാവുമ്പോൾ ഇതിലേക്ക് നല്ലെണ്ണ ആണ്‌ ഒഴിച്ച് കൊടുക്കുന്നത്, നല്ലെണ്ണ ഉപയോഗിച്ചാണ് ഇന്നത്തെ ഈ ഒരു ചിന്താമണി ചിക്കൻ തയ്യാറാക്കി എടുക്കുന്നത്.

അതിനായി ആദ്യം ചട്ടിയിലേക്ക് നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക് ചെറുതായി കൈകൊണ്ട് മുറിച്ചുവെച്ചത് ചേർത്തുകൊടുക്കാം, ചുവന്ന മുളകിതുപോലെതന്നെ ചേർത്തു കൊടുക്കണം ഒപ്പം തന്നെ അതിലേക്ക് കറിവേപ്പിലയും ചേർത്ത് കൊടുത്ത്, ചെറിയുള്ളി തോല് കളഞ്ഞതും കൂടെ ചേർത്തുകൊടുത്തും നന്നായിട്ട് തന്നെ ഒന്ന് വഴറ്റിയെടുക്കണം.

നന്നായിട്ട് ഫ്രൈ ആയി അതെല്ലാം ഒന്ന് ഉടഞ്ഞു വരുന്ന പാകത്തിന് ആയിരിക്കണം ഇത് ചെയ്യേണ്ടത് അതിനുശേഷം അതിലേക്ക് കുരുമുളകുപൊടി ചേർത്തു കൊടുക്കാം കുറച്ച് മാത്രം ചേർത്താൽ മതി ചുവന്ന മുളകിന്റെ എരിവ് മുന്നിട്ടു നിൽക്കുന്നത്.

Rate this post