അമ്മയുടെ മടിയിലിരിക്കുന്ന ഈ കുട്ടി താരം ആരെന്ന് അറിയുമോ!!ഇന്നത്തെ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ

എക്കാലവും നമുക്ക് പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാലച്ചിത്രങ്ങൾ കാണുന്നത് മനസ്സിന് സന്തോഷം പകരുന്നതും കൗതുകം ഉണർത്തുന്നതുമായ കാര്യമാണ്. പല നടി നടന്മാരും തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ, മാതൃദിനാശംസകൾ നേർന്നുക്കൊണ്ട് തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ന് മലയാള സിനിമയിലെ ജനപ്രിയ നടനും സംവിധായകനുമായ ഒരാൾ.

വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തി, പിന്നീട് പിതാവിന്റെ വഴിയേ സഹസംവിധായകനാവുകയും, ശേഷം അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയും ചെയ്ത സൗബിൻ ഷാഹിറിനെയാണ്‌ നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത്. അമ്മ എടുത്ത് നിൽക്കുന്ന പുഞ്ചിരി വിടർത്തുന്ന കുട്ടി സൗബിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, നടൻ തന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ നേർന്നുകൊണ്ട് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഈ ഒരു ചിത്രം എന്നത് ശ്രദ്ധേയം.

മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ സംവിധായകരായ ഫാസിൽ, സിദ്ധിഖ്-ലാൽ എന്നിവരുടെ സഹസംവിധായകനായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ച ബാബു ഷാഹിറിന്റെ മകനാണ് സൗബിൻ ഷാഹിർ. പിതാവിന്റെ വഴി തിരഞ്ഞെടുത്ത സൗബിൻ, ഫാസിൽ, റാഫി-മെക്കാർട്ടിൻ, സിദ്ധിഖ്, സന്തോഷ്‌ ശിവൻ, രാജീവ്‌ രവി, അമൽ നീരദ് തുടങ്ങിയ നിരവധി സംവിധായാകരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

തുടർന്ന്, ചെറിയ വേഷങ്ങളിലൂടെ ക്യാമറക്ക് മുന്നിലെത്തിയ സൗബിനെ, അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. പിന്നീട്, ഒരുപിടി മികച്ച സിനിമകളുടെ പ്രധാന ഭാഗമായ സൗബിൻ, ദുൽഖർ സൽമാനെ നായകനാക്കി ‘പറവ’ എന്ന ചിത്രം സംവിധാനം ചെയ്തു. ദുൽഖറിനെ നായകനാക്കി ‘ഓതിരം കടകം’ എന്ന അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സൗബിൻ ഇപ്പോൾ മലയാള സിനിമയുടെ തന്നെ പ്രധാന ഭാഗമാണ്